ചേലാട്ട് അച്യുതമേനോൻ (ജനുവരി 13, 1913 - ഓഗസ്റ്റ് 16, 1991) പ്രശസ്ത സാഹിത്യകാരനും, കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്നു.
മുഖ്യമന്ത്രിയെന്ന നിലയിൽ ഒരു പാട് റെക്കോർഡുകളുടെ ഉടമയാണ്. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായ വ്യക്തി അദ്ദേഹമാണ് (2364) ദിവസം. കേരള നിയമസഭയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കിയ ആദ്യ മുഖ്യമന്ത്രിയും വേറെ ആരുമല്ല. കാലാവധി പൂർത്തിയാക്കിയ ശേഷവും അടിയന്തരാവസ്ഥയെ തുടർന്ന്, ഒന്നര വർഷം കൂടി അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. കേരളത്തിലെ ആദ്യ ധനകാര്യവകുപ്പ് മന്ത്രിയും അച്യുതമേനോൻ തന്നെ. തുടർച്ചയായി രണ്ട് തവണ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിന് സ്വന്തമാണ്.
പ്രതിഭാധനനായ ഒരു സാഹിത്യകാരൻകൂടിയായിരുന്നു അച്യുതമേനോൻ.അച്യുതമേനോന്റെ കത്തുകളും ഡയറിക്കുറിപ്പുകളും മരണാനന്തരം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. എന്റെ ബാല്യകാലസ്മരണകൾ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാർഡും (1978) സോവിയറ്റ് ലാന്റ് നെഹ്രു അവാർഡും ലഭിക്കുകയുണ്ടായി. മികച്ച പൊതു പ്രവർത്തനത്തിനുള്ള 1991-ലെ വി. ഗംഗാധരൻ സ്മാരക അവാർഡ് അച്യുതമേനോന് ലഭിക്കുകയുണ്ടായി.ലോകചരിത്രസംഗ്രഹം (പരിഭാഷ), സോവിയറ്റ് നാട്, കിസാൻ പാഠപുസ്തകം, കേരളം പ്രശ്നങ്ങളും സാധ്യതകളും , സ്മരണയുടെ ഏടുകൾ, വായനയുടെ ഉതിർമണികൾ എന്നിവ പ്രധാന കൃതികളാണ്