ശുഭദിനം 16-01-24

GJBSNMGL
0
ആ ഉദ്യോഗാര്‍ത്ഥി ഇന്റര്‍വ്യൂ ബോര്‍ഡിന്റെ മുന്നിലേക്ക് വന്നയുടനെ ഇന്റര്‍വ്യൂ ചെയ്യുന്നയാള്‍ ചോദിച്ചു: നിങ്ങള്‍ ഈ റൂമിന് മുന്നില്‍ ഇട്ടിരിക്കുന്ന ചവിട്ടിയില്‍ ഷൂ തുടച്ചിട്ടാണോ അകത്തേക്ക് കയറിയത്? ഉദ്യോഗാര്‍ത്ഥിക്ക് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. അയാള്‍ പറഞ്ഞു: അതെ, ഞാന്‍ വളരെ വൃത്തിയുള്ള കൂട്ടത്തിലാണ്. ശാരീരികവൃത്തി എനിക്ക് വളരെ പ്രധാനമാണ്. ഇത് കേട്ടയുടനെ ഇന്റര്‍വ്യൂ ചെയ്യുന്നയാള്‍ പറഞ്ഞു: എങ്കില്‍ നിങ്ങള്‍ക്ക് പോകാം. എനിക്കിടവിടെ സത്യസന്ധരായ ആളുകളെയാണ് വേണ്ടത്. ഈ റൂമിന് മുന്നില്‍ ചവിട്ടി ഇട്ടിട്ടില്ല. അയാള്‍ തലകുനിച്ച് തിരിഞ്ഞുനടന്നു. സത്യസന്ധത എന്നത് വെറുമൊരു വാക്കല്ല.. ഈ ലോകത്ത് അവനവനോടുള്ള സത്യസന്ധതയാണ് ഏറ്റവും വലിയ സമ്പാദ്യം. ആര് കണ്ടാലും ഇല്ലെങ്കിലും അവനവനോട് നീതി പുലര്‍ത്തുക എന്നത് മാനസികബലം ഏറെ വേണ്ട ഒന്നാണ്. നിരവധിയാളുകള്‍കള്‍ക്ക് മുന്നില്‍ സത്യസന്ധരായി അഭിനയിക്കാന്‍ നമുക്ക് സാധിക്കും. എന്നാല്‍ ആരുമില്ലാത്തപ്പോഴും ആ സത്യസന്ധത നിലനിര്‍ത്തുമ്പോഴാണ് നാം നമ്മോട് നീതി പുലര്‍ത്തുന്നത്. - ശുഭദിനം.

Post a Comment

0Comments
Post a Comment (0)