ജാവേദ് അക്തറിന്റെ ജന്മദിനം

GJBSNMGL
0
ഉറുദു കവി,ചലച്ചിത്രഗാന രചയിതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ‍ പ്രശസ്തനാണ്‌ ജാവേദ് അക്തർ. ഇദ്ദേഹം 1945 ജനുവരി 17ന് ഗ്വാളിയാറിൽ ഉറുദു കവി ജാൻ നിസാർ അക്തറിന്റെയും എഴുത്തുകാരിയും ഗായികയുമായ സഫിയ അക്തറിന്റെയും മകനായി ജനിച്ചു. എഴുപതുകളിലേയും എൺപതുകളിലേയും നിരവധി ബോളിവുഡ് ബോക്സ്ഓഫീസ് ഹിറ്റുകൾക്ക് തിരക്കഥ എഴുതി. ആദ്യ കാലത്ത് സലീംഖാനുമായി ചേർന്ന് സലീം ജാവേദ് എന്ന പേരിലും എഴുതിയിരുന്നു. എഴുത്തുകാരുടെ കുടുംബത്തിലെ ഏഴാം തലമുറയിലെ അംഗമാണ്. 2010 മാർച്ചിൽ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1999 ൽ പത്മശ്രീയും 2007 ൽ പത്മവിഭൂഷണും ലഭിച്ചു.

Post a Comment

0Comments
Post a Comment (0)