എം.പി. പരമേശ്വരന്റെ ജന്മദിനം

GJBSNMGL
0
ആണവ ശാസ്ത്രജ്ഞൻ (Nuclear Scientist), ശാസ്ത്രപ്രചാരകൻ, വൈജ്ഞാനിക സാഹിത്യകാരൻ, രാഷ്ട്രീയപ്രവർത്തകൻ, ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് എം.പി. പരമേശ്വരൻ. പരിസ്ഥിതി, മാലിന്യസംസ്കരണം തുടങ്ങി വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ് . കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം 2017-ൽ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .
തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി18-ന് ജനനം.അച്ഛൻ മടങ്ങർളി പരമേശ്വരൻ നമ്പൂതിരി, അമ്മ മാടമ്പ് സാവിത്രി അന്തർജ്ജനം. പ്രാഥമികവിദ്യാഭ്യാസം തൃശൂർ നമ്പൂതിരി വിദ്യാലയത്തിൽ. തുടർന്നു് തൃശ്ശൂരിലെത്തന്നെ സി.എം.എസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിൽ പഠനം. തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം, മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി.എച്ച് .ഡി. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു.1975മുതൽ കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവർത്തകനായി. എ.കെ.ജി.യുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഡോക്കുമെന്ററിയിൽ ഇ.എം.എസിന്റെ കഥാപാത്രമായി അഭിനയിച്ചു.

Post a Comment

0Comments
Post a Comment (0)