ഗവൺമെന്റ് ജെബിഎസ് നീരാമുകളിലെ നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ശ്രീമതി ലിസി കുര്യാക്കോസിന്റെ അധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന യോഗത്തിൽ ബഹുമാനപ്പെട്ട തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.സി.ആർ പ്രകാശൻ നിലവിളക്ക് കൊളുത്തി സ്കൂളിന്റെ നവീകരിച്ച കെട്ടിടം കുട്ടികൾക്കായി സമർപ്പിച്ചു. നാലാം ക്‌ളാസിലെ കുട്ടികൾ തയാറാക്കിയ കലണ്ടർ രഞ്ജിത ടീച്ചർക്ക് കൈമാറിക്കൊണ്ട് തിരുവാണിയൂർ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീ.സുരേഷ് കുമാർ പ്രകാശനവും നടത്തി. സ്കൂൾ HM മിനി.വി.ഐസക്ക് സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് ശ്രീ രാജു.എ.പി ആശംസകൾ അർപ്പിച്ചു. PTA വൈസ് പ്രസിഡന്റ് ശ്രീ.ജിജോ കുര്യാക്കോസ് നന്ദി പറഞ്ഞു. സ്കൂൾ കുട്ടികളും അവരുടെ മാതാപിതാക്കളും അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു.