കോപവും വിദ്വേഷവും

GJBSNMGL
0
പ്രിയമുള്ളവരേ,
ജീവിതം സന്തോഷകരമായി മുന്നോട്ട് പോകുന്നതിന് നമ്മുടെ മനസ്സിൽ നിന്നും കോപവും, വിദ്വേഷവും പൂർണമായും ഒഴിവാക്കേണ്ടതാണ് .കോപവും, നീരസവും ഒരാളുടെ ആരോഗ്യത്തെ ദോശകരമായി ബാധിക്കുകയും ബന്ധങ്ങളെ നശിപ്പിക്കുകയും, അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. ദേഷ്യം എങ്ങനെ ഒഴിവാക്കാമെന്നു നാം ഓരോരുത്തരും ചിന്തിക്കണം. ഇഷ്ടമുള്ള ജോലി സ്വയം കണ്ടെത്താൻ പരമാവധി ശ്രമിക്കണം. ചിട്ടയോടുകൂടിയ ജീവിതം ശീലമാക്കണം. സമയക്ലിപ്തത പാലിക്കണം. ക്ഷമയോടെ കാര്യങ്ങൾ കേൾക്കാനും, അതനുസരിച്ചു പ്രവർത്തിക്കാനും ശ്രമിക്കണം. എടുത്തുചാട്ടം പൂർണമായും ഒഴിവാക്കി മനസ്സിനെ ശാന്തമായി നിലനിർത്തണം. എല്ലാ ദിവസവും കുറച്ചു നേരം വിനോദത്തിനും, വിശ്രമത്തിനുമായി സമയം കണ്ടെത്തണം. പാട്ട് കേൾക്കുകയും , വായന ശീലമാക്കുകയും ചെയ്യണം.എത്ര തിരക്കാണെങ്കിലും കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചു കുട്ടികളോടൊപ്പം ചെലവഴിക്കണം.
ദേഷ്യം വരാത്തവർ ആരും തന്നെ കാണില്ല. എന്നാൽ ദേഷ്യം വരുമ്പോൾ ഉടൻ തന്നെ പ്രതികരിക്കാൻ നിൽക്കാതെ ആലോചിച്ചു മാത്രം മറുപടി പറയാൻ ശ്രമിക്കുക. ഇതിനുള്ള പരിശീലനം വീട്ടിൽ നിന്ന് തന്നെ തുടങ്ങണം.ആരോടും നിരന്തരമായ അമർഷം വച്ചു പുലർത്താനും പാടില്ല .
"അമർഷത്തെക്കുറിച്ചുള്ള ചിന്തകൾ മനസ്സിൽ സൂക്ഷിക്കുന്നിടത്തോളം കോപം ഒരിക്കലും അപ്രത്യക്ഷമാകില്ല. നീരസത്തെ കുറിച്ചുള്ള ചിന്തകൾ മറക്കുന്നയുടൻ തന്നെ കോപം അപ്രത്യക്ഷമാകും" ബുദ്ധന്റെ ഈ വരികൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു .... ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)