ശുഭദിനം -19.01.24

GJBSNMGL
0
അയാള്‍ വളരെ സങ്കടത്തില്‍ ഇരിക്കുന്നത് കണ്ട് രാജാവ് ചോദിച്ചു: എന്താണ് താങ്കളുടെ മുഖത്ത് ഒരു സങ്കടഭാവം. അയാള്‍ പറഞ്ഞു: ഞാന്‍ ഒരു കര്‍ഷകനാണ്. പക്ഷേ സ്വന്തമായി എനിക്ക് ഒരു കാളപോലും ഇല്ല. എനിക്ക് ചുറ്റും താമസിക്കുന്നവരെല്ലാം സമ്പന്നരാണ്. സ്വന്തമായി ഒരു കാളെയങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ എന്റെ കൃഷി കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു. രാജാവ് പറഞ്ഞു: നാളെ കൊട്ടാരത്തില്‍ വന്ന് കാളയെ വാങ്ങിച്ചുകൊള്ളൂ.. ഒപ്പം നിങ്ങളുടെ ഗ്രാമത്തിലെ എല്ലാവര്‍ക്കും ഓരോ കാളയെവീതം ഞാന്‍ നല്‍കുകയും ചെയ്യാം. ഇത് കേട്ട് അയാള്‍ അനിഷ്ടത്തോടെ പറഞ്ഞു: എന്തിനാണ് അവര്‍ക്ക് കാളകളെ കൊടുക്കുന്നത്. അവരെല്ലാം വളരെ സമ്പന്നരാണ്. അപ്പോള്‍ രാജാവ് പറഞ്ഞു: നിങ്ങളുടെ ശരിക്കുള്ള പ്രശ്‌നമപ്പോള്‍ ദാരിദ്ര്യമല്ല, അസൂയയാണ്. അയാള്‍ തലതാഴ്ത്തി. നമുക്ക് മുന്നില്‍ പലപ്പോഴും രണ്ട് തരം ജീവിതങ്ങള്‍ കാണാം. ഒന്ന് അവനവനെ നോക്കി അഭിമാനിക്കുന്നവര്‍. രണ്ട് അപരനെ നോക്കി അസൂയപ്പെടുന്നവര്‍. എല്ലാവര്‍ക്കും ആവശ്യത്തിന് അവസരങ്ങളും വിഭവങ്ങളും ഭൂമിയിലുണ്ട്. ആരുടെങ്കിലും ഒപ്പമെത്തിയോ എന്നതിലല്ല, താനാഗ്രഹിക്കുന്നതുപോലെ ജീവിക്കാനാകുന്നുണ്ടോ എന്നതിലാണ് കാര്യം. ഓരോരുത്തരുടേയും ജീവിതം വ്യത്യസ്തമാണ്. തനിക്ക് ലഭിക്കുന്ന അതേ സമ്പത്ത് മറ്റൊരാള്‍ക്ക് ലഭിച്ചാല്‍ അയാള്‍ ജീവിതത്തില്‍ വിജയിക്കണമെന്നില്ല. അതുപോലെ താന്‍ അനുഭവിക്കുന്ന ദാരിദ്ര്യം മറ്റൊരാള്‍ക്കും ഉണ്ടാവുകയാണെങ്കില്‍ അയാള്‍ നശിക്കണമെന്ന് നിര്‍ബന്ധവുമില്ല. നമുക്ക് ഓരോരുത്തര്‍ക്കും മാത്രം മനസ്സിലാകുന്ന അധ്യായങ്ങളുണ്ട് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍. അവ ആസ്വദിച്ചും മനസ്സിലാക്കിയും പോരായ്മകള്‍ തിരുത്തിയും ജീവിച്ചാല്‍, ഉറപ്പായും നമുക്ക് വെന്നിക്കൊടി പാറിക്കാനാകും - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)