ശുഭദിനം -21.01.24

GJBSNMGL
0
ഒരിക്കല്‍ രാജാവ് തന്റെ ഗുരുവിനെ കാണാനെത്തി. അപ്പോള്‍ ഗുരുവും തന്റെ ശിഷ്യന്മാരും ചേര്‍ന്ന് സംവാദത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ധാരാളം സമ്മാനങ്ങളും അതിവിശിഷ്ടമായ ഭക്ഷണപ്രദാര്‍ത്ഥങ്ങളുമായാണ് രാജാവ് അവിടേക്ക് കടന്നു വന്നത്. അപ്പോഴാണ് ഗുരുവിന്റെ മുഖ്യ ശിഷ്യന്‍ എന്തൊരു സുഖം എന്തൊരു ഭാഗ്യം എന്ന് പറഞ്ഞത്. താന്‍ കൊണ്ടുവന്ന സമ്മാനങ്ങളും ഭക്ഷണപദാര്‍ത്ഥങ്ങളും കണ്ടാണ് ആ ശിഷ്യന്‍ അങ്ങനെ പറഞ്ഞത് എന്നു കരുതി രാജാവ് ആ ശിഷ്യനെ ഗുരുവിന്റെ മുന്നില്‍ വെച്ചുതന്നെ ശകാരിച്ചു. ആര്‍ത്തി നല്ലതല്ല എന്ന് ആക്ഷേപിച്ചു. ഇത് കേട്ട് മറ്റ് ശിഷ്യന്മാരെല്ലാവരും ഞെട്ടി. ഗുരു രാജാവിനെ അരികില്‍ വിളിച്ചിട്ട് പറഞ്ഞു: താങ്കള്‍ ചെയ്തത് ശരിയായില്ല. ഇതെന്റെ പ്രിയപ്പെട്ട ശിഷ്യനാണ്. അദ്ദേഹം ഗൃഹസ്ഥാശ്രമത്തില്‍ താങ്കളേക്കാള്‍ ധനാഢ്യനായ രാജാവായിരുന്നു. താങ്കള്‍ വരുമ്പോള്‍ ഞങ്ങള്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന സംവാദത്തിന്റെ ഭാഗമായിരുന്നു അയാളുടെ മറുപടി. തന്റെ ഇപ്പോഴത്തെ സന്യാസജീവിതത്തെക്കുറിച്ചാണ് എന്റെ ശിഷ്യന്‍ അപ്പോള്‍ പറഞ്ഞത്. രാജാവിന് തന്റെ തെറ്റ് മനസ്സിലായി. അദ്ദേഹം ശിഷ്യനോട് ക്ഷമ ചോദിച്ചു. കേള്‍ക്കേണ്ടത് മുഴുവന്‍ കേള്‍ക്കാതെ, കാണേണ്ടത് മുഴുവന്‍ കാണാതെ പലരേയും തെറ്റിദ്ധരിക്കുന്നത് ശരിയല്ല. നമ്മള്‍ കാണുന്നതാണ് ശരി, അല്ലെങ്കില്‍ നമ്മള്‍ മാത്രമാണ് ശരി എന്ന മിഥ്യാധാരണ നമുക്ക് മാറ്റി നിര്‍ത്താം. അഹംഭാവം അഥവാ ഞാനെന്നെ ഭാവം എന്നില്ലാതാകുന്നുവോ അന്ന് നമുക്ക് ശരിയായ രീതിയില്‍ കാര്യങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുക തന്നെ ചെയ്യും - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)