
രാജാവും മന്ത്രിമാരും കൊട്ടാരത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു കാക്ക അവിടെ വന്ന് കരഞ്ഞുകൊണ്ടിരുന്നത്. ഭടന്മാര്‍ പല തവണ ആ കാക്കയെ ഓടിപ്പിക്കാന്‍ നോക്കിയെങ്കിലും അത് വീണ്ടും പറന്ന് വന്ന് കരഞ്ഞുകൊണ്ടിരുന്നു. ആ കാക്ക എന്തോ പറയാന്‍ ശ്രമിക്കുകയാണെന്ന് രാജാവിന് തോന്നി. അയാള്‍ ഒരു ഭടനെ കാക്കയെ നോക്കാന്‍ പറഞ്ഞുവിട്ടു. കാക്ക പറന്ന് കൊട്ടാരത്തിന് പുറത്തെ മരത്തിലിരുന്നു. ഭടന്‍ അടുത്തെത്തിയപ്പോള്‍ കാക്ക വീണ്ടും മുന്നോട്ട് പറന്നു. അങ്ങനെ നിറയെ മരങ്ങള്‍ നിറഞ്ഞ പ്രദേശത്തെത്തി. അവിടെ രണ്ട് പേര്‍ ഒരു മരം മുറിക്കുന്നുണ്ടായിരുന്നു. കാക്ക ആ മരത്തില്‍ കയറിയിരുന്ന് കരഞ്ഞു. മരത്തിനടുത്തെത്തിയ ഭടന്‍ മരത്തിലേക്ക് നോക്കിയപ്പോള്‍ കാക്കയിരിക്കുന്ന കൂടും അതിലെ പറക്കുമുററാത്ത കുഞ്ഞുങ്ങളേയും കണ്ടു. ഭടന് കാര്യം മനസ്സിലായി. അദ്ദേഹം മരം മുറിക്കുന്നതില്‍ നിന്ന് രണ്ടുപേരേയും വിലക്കി. കാക്കയ്ക്ക് സന്തോഷമായി. കൊട്ടാരത്തില്‍ നിന്നും പലതവണ ആട്ടിയോടിക്കാന്‍ ശ്രമിച്ചപ്പോഴും കാക്ക തന്റെ പരിശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. നിരന്തരപരിശ്രമം മൂലം അതിന് തന്റെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സാധിച്ചു. ജീവിതത്തില്‍ ഒന്നും നേടുക എളുപ്പമല്ല. എളുപ്പം നേടുവാന്‍ സാധിക്കുന്നതിന് ആയുസ്സും കുറവായിരിക്കും. മനസ്സ് തളരുമ്പോഴും അതിനെ അതിജീവിക്കാനും മുന്നോട്ട് കുതിക്കാനും സാധിച്ചാല്‍ മാത്രമേ ആഗ്രഹിച്ച നേട്ടങ്ങള്‍ പ്രാപ്തമാവുകയുളളൂ.. - ശുഭദിനം.
കവിത കണ്ണന്‍