പ്രിയമുള്ളവരേ,
"ദയയുള്ള വാക്കുകൾ ഹ്രസ്വവും, സംസാരിക്കാൻ എളുപ്പവുമാണ്. പക്ഷേ അവയുടെ പ്രതിധ്വനികൾ യഥാർത്ഥത്തിൽ അനന്തമാണ് " ഇത് മദർ തെരേസയുടെ വാക്കുകളാണ് . ഈ വാക്കുകളുടെ അർത്ഥവ്യാപ്തി നാം ഓരോരുത്തരും മനസിലാക്കണം . ഏതു പ്രായത്തിലായാലും നാം ഉപയോഗിക്കുന്ന ഓരോ വാക്കും മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നാം ഉപയോഗിക്കുന്ന ഒരു വാക്കിന് ഒരു വ്യക്തിയെ തളർത്താനും, വളർത്താനുമുള്ള ശക്തിയുണ്ട്.
കഴിവതും മറ്റുള്ളവരുമായി സംസാരിക്കുമ്പോൾ സ്നേഹത്തോടെയും, സമാധാനത്തോടെയും സംസാരിക്കുക. ആരുടേയും മുന്നിൽ വച്ച് ആരെയും താഴ്ത്തിയോ പരിഹസിച്ചോ, വിലകുറച്ചോ സംസാരിക്കരുത്. വാക്കുകൾ ഉപയോഗിക്കുന്നത് വളരെ ശ്രദ്ധയോടു കൂടിയാകണം. സ്ഥലകാല ബോധമില്ലാതെ ആരോടും ഒന്നും പറയരുത്. നമ്മുടെ മനസ്സ് ശാന്തമായിരിക്കുമ്പോൾ മാത്രം മറ്റുള്ളവരോട് സംസാരിക്കുക.
ശരീരം കൊണ്ടും, മനസ്സ് കൊണ്ടും, വാക്കുകൊണ്ടും നാം കർമ്മം ചെയ്യുന്നു. അതിൽ വാക്ക് കൊണ്ടു ചെയ്യുന്ന കർമ്മം വളരെ ആലോചിച്ചു മാത്രമേ ചെയ്യാവൂ. ചുവടെ ചേർത്തിരിക്കുന്ന തമിഴിലെ പ്രശസ്തമായ വരികൾക്ക് എത്ര മാത്രം അർത്ഥവ്യാപ്തിയുണ്ട് എന്ന് ആലോചിച്ചു നോക്കൂ...
"അൻപേ ശിവം
അൻപാകെ പേശ്
ഉൺമയേ പേശ്
നൻമയേ പേശ്
മെതുവാക പേശ്
ചിന്തിത്ത് പേശ്
സമയമറിഞ്ഞ് പേശ്
സഭയറിന്ത് പേശ്
പേശാമലിരിന്തും പഴക്"
വാക്കുകൾ എപ്പോഴും സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. ഒരിക്കൽ പറഞ്ഞ വാക്കുകൾ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല എന്ന് കൂടി ഓർക്കണേ... നന്മയാർന്ന വാക്കുകളാലും, പ്രവൃത്തിയാലും ജീവിതം എല്ലാവർക്കും എന്നും സന്തോഷഭരിതമാകട്ടെ എന്നാശംസിക്കുന്നു.
ശുഭദിനം നേരുന്നു...