വിർജിനിയ വുൾഫിന്റെ ജന്മദിനം

GJBSNMGL
0
വിർജിനിയ വുൾഫ് (ജനുവരി 25, 1882 – മാർച്ച് 28, 1941) ഒരു ഇംഗ്ലീഷ് എഴുത്തുകാരിയും ഉപന്യാസകയുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ മോഡേണിസത്തിലെ ഏറ്റവും പ്രധാനപ്പെട്ട എഴുത്തുകാരിൽ ഒരാളായി വിർജിനിയ വുൾഫ് കരുതപ്പെടുന്നു. രണ്ടു ലോകമഹായുദ്ധങ്ങൾക്കും ഇടയിലുള്ള കാലഘട്ടത്തിൽ വുൾഫ് ലണ്ടനിലെ സാഹിത്യ സമൂഹത്തിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു. ബ്ലൂംസ്ബറി ഗ്രൂപ്പിലെ അംഗവുമായിരുന്നു അവർ. വിർജിനിയ വുൾഫിന്റെ പ്രധാന കൃതികൾ മിസ്സിസ്സ് ഡാല്ലോവെ (1925), റ്റു ദ് ലൈറ്റ്‌ഹൌസ് (1927), ഒർലാന്റോ (1928) എന്നിവയും ഒരു പുസ്തകരൂപത്തിലുള്ള ഉപന്യാസമായ ഒരാളുടെ സ്വന്തം മുറി (1929) എന്ന കൃതിയുമാണ്. ഈ പുസ്തകത്തിലാണ് “ഒരു സ്ത്രീയ്ക്ക് സാഹിത്യം രചിക്കുവാൻ പണവും സ്വന്തമായി ഒരു മുറിയും വേണം“ എന്ന പ്രശസ്തമായ വാചകം ഉള്ളത്.

Post a Comment

0Comments
Post a Comment (0)