ഒരു ഇന്ത്യൻ-ഇംഗ്ലീഷ് സാഹിത്യകാരിയാണ് അനിത നായർ ( Anita Nair) (ജനനം: 1966 ജനുവരി 26). അനിതയുടെ മിക്ക കൃതികളും ഇന്ത്യയിലും വിദേശത്തുമുള്ള വായനക്കാരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. ദ ബെറ്റർ മാൻ, ലേഡീസ് കൂപ്പെ പോലെയുള്ള അനിതയുടെ കൃതികൾ ഒട്ടനേകം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുമുണ്ട്.
പാലക്കാട് ജില്ലയിലെ ഷൊർണ്ണൂരിലാണ് അനിത ജനിച്ചത്. ഷൊർണ്ണൂരിനടുത്തുള്ള മുണ്ടകോട്ടുകുറിശ്ശിയാണ് അനിതയുടെ തറവാട്ടുഗ്രാമം. ചെന്നൈയിൽ വളർന്ന അനിത പിന്നീട് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തത് ഒറ്റപ്പാലം എൻ.എസ്.എസ്സ് കോളേജിൽ നിന്നായിരുന്നു. ബാംഗ്ലൂരിൽ ഒരു പരസ്യ ഏജൻസിയിൽ ക്രിയേറ്റിവ് ഡയറക്ടർ ആയി പ്രവർത്തിച്ചു കൊണ്ടിരുന്ന കാലത്ത് 90-കളുടെ അവസാന പാദത്തിൽ പ്രസിദ്ധീകരിച്ച സറ്റയർ ഓഫ് ദ സബ് വേ എന്ന ചെറുകഥാസമാഹാരം വെർജീനിയ സെന്റർ ഫോർ ക്രിയേറ്റീവ് ആർട്സിൽ അനിതക്ക് ഫെലോഷിപ്പ് നേടിക്കൊടുത്തു. 1999-ൽ ദ ബെറ്റർ മാൻ എന്ന പേരിൽ അനിതയുടെ ആദ്യനോവൽ പുറത്തിറങ്ങി. പെൻഗ്വിൻ ബുക്സ് ഇന്ത്യയിൽ പ്രസിദ്ധീകരിച്ച ഈ കൃതിയുടെ അമേരിക്കയിലെ പ്രസിദ്ധീകരണാവകാശം മക് മില്ലന്റെ പ്രസിദ്ധീകരണാലയമായ പിക്കാഡോറിനായിരുന്നു. പിക്കാഡോർ പ്രസിദ്ധീകരിക്കുന്ന ഇന്ത്യൻ എഴുത്തുകാരുടെ ആദ്യത്തെ കൃതിയായിരുന്നു ഇത്. 2002-ലെ ഏറ്റവും മികച്ച അഞ്ചു കൃതികളിലൊന്നായി വിലയിരുത്തപ്പെട്ട ലേഡീസ് കൂപ്പെ എന്ന അനിതയുടെ രണ്ടാമത്തെ നോവൽ ഇരുപത്തിയഞ്ചിലേറെ ഭാഷകളിലേക്ക് തർജമ ചെയ്യപ്പെട്ടു. 2002-ൽ വേർ ദി റെയിൻ ഈസ് ബോൺ എന്ന ഒരു ഗ്രന്ഥം അനിതയുടെ എഡിറ്റിംഗിൽ പെൻഗ്വിൻ ബുക്സ് പുറത്തിറക്കി.വില്യം ഡാൽറിമ്പിൾ, സൽമാൻ റഷ്ദി, അരുന്ധതി റോയ്, രാമചന്ദ്ര ഗുഹ, ബഷീർ, എം.ടി തുടങ്ങി വിദേശീയരും സ്വദേശീയരുമായ 34 എഴുത്തുകാരുടെ കേരള സംബന്ധിയായ സർഗ്ഗാത്മകരചനകളുടെയും അനുഭവക്കുറിപ്പുകളുടെയും സമാഹാരമാണ് ഈ കൃതി. 2005-ൽ പ്രസിദ്ധീകരിച്ച മിസ്ടൃസ് ആണ് മറ്റൊരു ശ്രദ്ധേയ കൃതി. മലബാർ മൈൻഡ്‌സ് ആണ് അനിതയുടെ ആദ്യ കവിതാസമാഹാരം.