വി.ടി. നന്ദകുമാറിന്റെ ജന്മദിനം

GJBSNMGL
0
നോവൽ, ചെറുകഥ, നാടകം, ചലച്ചിത്രഗാനരചന, പത്രപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ വ്യാപരിച്ചിരുന്ന മലയാളസാഹിത്യകാരനായിരുന്നു വി.ടി. നന്ദകുമാർ(1925 ജനുവരി 27 - 2000 ഏപ്രിൽ 30). 1925 ജനുവരി 27നു് തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലാണു് നന്ദകുമാർ ജനിച്ചതു്. പിതാവ് കുഞ്ഞുണ്ണിരാജയും മാതാവ് മാധവിയമ്മയും. മെഡിക്കൽ റെപ്രസെന്റേറ്റീവായി ഉദ്യോഗം ആരംഭിച്ച അദ്ദേഹം തുടർന്നു് വിനോദസഞ്ചാരത്തെ ആസ്പദമാക്കി യാത്ര എന്ന പേരിൽ ഒരു മാസിക തുടങ്ങിയിരുന്നു. ജയദേവന്റെ അഷ്ടപദിയെ (ഗീതഗോവിന്ദം) അടിസ്ഥാനമാക്കി രചിച്ച നോവലാണു് തവ വിരഹേ വനമാലി. രക്തമില്ലാത്ത മനുഷ്യൻ, രണ്ടു പെൺകുട്ടികൾ എന്നീ നോവലുകൾ പിന്നീട് ചലച്ചിത്രങ്ങളായി ആവിഷ്കരിക്കപ്പെട്ടു. ധർമ്മയുദ്ധം(1973), അശ്വരഥം (1980) എന്നിവയിലെ സംഭാഷണവും അശ്വരഥത്തിലെ തിരക്കഥയും നിർവ്വഹിച്ചത് നന്ദകുമാർ ആയിരുന്നു.

Post a Comment

0Comments
Post a Comment (0)