ലൂയിസ് കാരോളിന്റെ ജന്മദിനം

GJBSNMGL
0
ചാൾസ് ലുട്വിഡ്ജ് ഡോഡ്ജ്സൺ പ്രശസ്തനായ ഒരു ഇംഗ്ലീഷ് സാഹിത്യകാരനായിരുന്നു. ലൂയിസ് കാരോൾ (Lewis Carrol) എന്ന തൂലികാനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടത് .
1832 ജനുവരി 27-ന് ചെഷയറിലെ ഡാഴ്സ്ബറിയിൽ ഒരു റെക്റ്ററുടെ പതിനൊന്നു മക്കളിൽ ഒരാളായി ജനിച്ചു. ബാല്യകാലം സഹോദരങ്ങളുമൊത്ത് വിവിധ ഗ്രാമ പ്രദേശങ്ങളിൽ കഴിച്ചു കൂട്ടി. ഡാഴ്സ്ബറി കഴിഞ്ഞാൽ ഡോഡ്ജ്സന്റെ മുഖ്യ വിഹാരരംഗം യോർക്ഷയറിലെ ക്രോഫ്റ്റായിരുന്നു. അസംഗത രചനയിൽ (nonsense writing) സവിശേഷ വൈഭവം പ്രദർശിപ്പിച്ചിരുന്ന ബാലൻ എട്ടാമത്തെ വയസ്സിൽ റെയിൽവേ യാത്രക്കാർക്കുവേണ്ടിയുള്ള ഒരു നിയമാവലി തയ്യാറാക്കുകയുണ്ടായി. റഗ്ബി സ്കൂളിലും ഓക്സ്ഫഡിലെ ക്രൈസ്റ്റ് ചർച്ചിലുമായിരുന്നു വിദ്യാഭ്യാസം. റഗ്ബിയിൽ കഴിച്ചു കൂട്ടിയ മൂന്നു വർഷക്കാലം താരതമ്യേന വിരസമായിരുന്നു. ക്രൈസ്റ്റ് ചർച്ചിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദമെടുത്ത ഇദ്ദേഹം 1855-ൽ ലക്ചറർ ആയി.
കുട്ടിക്കാലം മുതലേ ലൂയിസ്കവിതകളും, ചെറുകഥകളുമെഴുതിയിരുന്നു. ആലീസ് അത്ഭുത ലോകത്തിൽ എന്ന കുട്ടികൾക്ക് വേണ്ടി എഴുതിയ കൃതിയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഒരു വിചിത്ര ലോകത്തിലെത്തിച്ചേർന്ന ആലിസ് എന്ന കുട്ടി അത്യന്തം വിസ്മയകരമായ അനുഭവങ്ങളിൽക്കൂടി കടന്നു പോകുന്നതായി സ്വപ്നം കാണുന്നതാണ് ഇതിലെ കഥ. ഓൺസ് ലോ സ് ക്വയറിൽ ആലിസ് റെയ്ക്സ് എന്നൊരു പെൺകുട്ടിയെ ഡോഡ്ജ്സൺ പരിചയപ്പെടാനിടയായത് ത്രൂ ദ് ലുക്കിങ് ഗ്ലാസ് (1871) എന്നൊരു കൃതിയുടെ രചനയ്ക്ക് ഇത് വഴി തെളിച്ചു. 1868-ൽ ആരംഭിച്ച പ്രസ്തുത കൃതി 1871-ലെ ക്രിസ്തുമസ് സമ്മാനമെന്നോണം പ്രസിദ്ധീകരിക്കപ്പെട്ടു. അങ്ങനെ എല്ലാക്കാലത്തും എല്ലാദേശത്തും കുട്ടികൾ നെഞ്ചിലേറ്റി ലാളിക്കുന്ന രണ്ടു ക്ലാസ്സിക്കുകൾ ഇംഗ്ലീഷ് ഭാഷയിൽ ജന്മം കൊണ്ടു.ആലിസസ് അഡ്വഞ്ചേഴ്സ് അണ്ടർ ഗ്രൗണ്ട് (1886), ദ് നഴ്സറി ആലിസ് (1889) എന്നീ ഗ്രന്ഥങ്ങളും താമസിയാതെ വെളിച്ചം കണ്ടു.

Post a Comment

0Comments
Post a Comment (0)