പ്രിയകൂട്ടുകാരേ,
ജീവിതത്തിലെ ഏറ്റവുംവലിയ സമ്പാദ്യം എന്ന് പറയുന്നത് സന്തോഷമാണ്.ഏത് ജോലി ചെയ്താലും അതിൽ സന്തോഷം കണ്ടെത്തുക. കൂടെയുള്ളവരുടെ സന്തോഷത്തിനും, സമാധാനത്തിനും വേണ്ടി നമ്മുടെ ഇഷ്ടങ്ങളും, ആഗ്രഹങ്ങളും വേണ്ടെന്ന് വയ്ക്കുന്നതും ശരിയല്ല .
എപ്പോഴും സദ്ചിന്തയിലൂടെയും , പ്രവൃത്തിയിലൂടെയും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.സന്തോഷിക്കാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കാതിരിക്കുക .... കുട്ടിക്കാലത്തു കൂട്ടുകാരോടൊപ്പം കളിച്ചും പഠിച്ചും സന്തോഷത്തോടെ ജീവിക്കുക. ബാല്യകാലമാണ് ജീവിതത്തിലെ സുവർണ്ണകാലം.സന്തോഷങ്ങൾക്ക് നാം ഒരിക്കലും വലിയ കാര്യങ്ങൾ തേടിപോകേണ്ടതില്ല. ചുറ്റുപാടും കാണുന്ന ഓരോ കാഴ്ചയും, തുറന്ന മനസ്സോടെ കാണുകയും ആസ്വദിക്കുകയും അതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുക."കൊച്ചുകൊച്ചുകാര്യങ്ങളിൽ സന്തോഷിക്കുക.സന്തോഷിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുത്. ആത്മാർത്ഥമായി കുട്ടികളെപ്പോലെ ചിരിക്കുക. മറ്റുള്ളവർ എന്ത് വേണമെങ്കിലും പറയട്ടെ. സന്തോഷം നമുക്കുവേണ്ടിയാണ്. മറ്റൊരാളെ സന്തോഷിപ്പിക്കാൻ പരിധികളുണ്ട് "എന്ന ഓഷോയുടെ വാക്കുകൾ കൂടി ഓർക്കണേ...
എല്ലാ കൂട്ടുകാർക്കും നന്മയും, സന്തോഷവും നിറഞ്ഞ ദിനം നേരുന്നു.