
ജനുവരിയിലെ അവസാനത്തെ ഞായറാഴ്ചയാണ് ലോക കുഷ്ഠരോഗ ദിനം. ലോകമെമ്പാടും ഇക്കുറി ജനുവരി 28 നാണ് കുഷ്ഠരോഗദിനം ആചരിക്കുന്നത്. ഇന്ത്യയില്‍ പക്ഷെ 30 ന് ഗാന്ധിജിയുടെ ഓർമ്മ ദിനത്തിൽ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന ദിനവും അതോടൊപ്പം അന്തര്‍ദ്ദേശീയ ലെപ്രസി കോണ്‍ഗ്രസ്സും നടക്കാറുണ്ട്. റൌള്‍ ഫെലോറോ ആണ് ലോകകുഷ്ഠരോഗദിനം ആവിഷ്കരിച്ചത്. 1954 ല്‍ ജനുവരി 31 നായിരുന്നു കുഷ്ഠരോഗദിനം ആചരിച്ചു തുടങ്ങിയത്. പിന്നീടാണത് ജനുവരിയിലെ അവസാനത്തെ ഞായറാഴ്ചയായി നിശ്ചയിച്ചത്. മധ്യകാല രോഗമായി അറിയപ്പെടുന്ന കുഷ്ഠരോഗം ഇന്ന് ചികിത്സിച്ചു ഭേദപ്പെടുത്താവുന്നതാണ്. ലോകാരോഗ്യ സംഘടന ലക്ഷ്യം വച്ചതനുസരിച്ച് നാലു രാജ്യങ്ങള്‍ ഒഴിച്ച് എല്ലാ രാജ്യങ്ങളിലും ഇന്ന് കുഷ്ഠരോഗം നിര്‍മ്മാര്‍ജ്ജനം ചെയ്തു കഴിഞ്ഞു. ഇന്നിപ്പോള്‍ പതിനായിരത്തിന് ഒന്ന് എന്ന കണക്കില്‍ മാത്രമേ ലോകത്ത് കുഷ്ഠരോഗികളുള്ളു. എങ്കിലും ഓരോ കൊല്ലവും 2,5000 കുഷ്ഠരോഗികള്‍ പുതുതായി ഉണ്ടാവുന്നു എന്നാണ് കണക്ക്. ഇതും സൂചിപ്പിക്കുന്നത് മൊത്തത്തില്‍ കുഷ്ഠരോഗികളുടെ എണ്ണം കുറഞ്ഞു വരുന്നു എന്നുതന്നെയാണ്.