ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രവർത്തകനായിരുന്നു ലാലാ ലജ്പത് റായ് (ജനനം 28 ജനുവരി 1865 - മരണം 17 നവംബർ 1928).ബ്രിട്ടീഷ് രാജിനെതിരെയുള്ള രാഷ്ട്രിയപടനീക്കത്തിൽ പ്രധാനിയായിരുന്നു അദ്ദേഹം. അടുപ്പമുള്ളവർ ലാലാജി എന്നാണ് ഇദ്ദേഹത്തെ വിളിച്ചിരുന്നത്. പഞ്ചാബിലെ സിംഹം എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം, പഞ്ചാബ് നാഷണൽ ബാങ്ക്, ലക്ഷ്മി ഇൻഷുറൻസ് കമ്പനി എന്നീ സ്ഥാപനങ്ങളുടെ സ്ഥാപക നേതാക്കളിലൊരാളാണ്. ലാൽ-പാൽ-ബാൽ ത്രയത്തിലെ ഒരംഗം ലാലാ ലജ്പത് റായ് ആയിരുന്നു.
സൈമൺ കമ്മീഷനെതിരേ നടത്തിയ ഒരു സമാധാനപരമായ സമരത്തിൽവെച്ച് ബ്രിട്ടീഷ് പോലീസിനാൽ ക്രൂരമായി മർദ്ദിക്കപ്പെട്ടു. ഈ സംഭവത്തോടുകൂടി തീരെ അവശനായ ലാലാ ലജ്പത് റായ് മൂന്നാഴ്ചയ്ക്കുശേഷം മരണമടയുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ചരമ ദിനമായ നവംബർ 17 ഇന്ത്യയിൽ രക്തസാക്ഷി ദിനമായി ആചരിക്കാറുണ്ട്.