ബംഗാൾ ഗസറ്റ് പ്രസിദ്ധീകരണം ആരംഭിച്ചു

GJBSNMGL
0
ബംഗാൾ ഗസറ്റ് അല്ലെങ്കിൽ ഹിക്കിയുടെ ബംഗാൾ ഗസറ്റ് എന്നറിയപ്പെട്ട ഇംഗ്ലിഷ് വാർത്താപത്രം ഇന്ത്യയിലെ കൊൽക്കത്തയിൽ(അന്ന് കൽക്കട്ട) നിന്നും 1780 ജനുവരി 29 ന് പ്രസിദ്ധീകരണമാരംഭിച്ചു.
അയർലന്റുകാരനായ ജയിംസ് അഗസ്റ്റസ് ഹിക്കിയായിരുന്നു ഇതു സ്ഥാപിച്ചത്. അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന ലോർഡ് വാറെൻ ഹേസ്റ്റിങ്സിന്റെ അപ്രീതിക്കു പാത്രമായ ഹിക്കി പിന്നീട് ജയിലിലടയ്ക്കപ്പെട്ടു. ലോഡ് വാറെൻ ഹേസ്റ്റിങ്സിന്റെ പത്നിയായ ലേഡി ഹേസ്റ്റിങ്സിന്റെ പ്രവർത്തികളെ വിമർശിച്ച് നിരന്തരം ലേഖനങ്ങൾ എഴുതി. ജയിലിൽ വച്ചും ഇതേ രീതിയിൽ അദ്ദേഹം തന്റെ പത്രത്തിനായി എഴുതി. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്സിന്റെ ടൈപ്പുകൾ പിടിച്ചെടുത്തതോടെയാണ് എഴുത്തുനിർത്തിയത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ച, അച്ചടിച്ച ഇംഗ്ലിഷ് വാർത്താപത്രമായിരുന്നു ഹിക്കിയുടെ ബംഗാൾ ഗസറ്റ്. കൽക്കട്ടാ ജനറൽ അഡ്വൈസർ എന്നും ഇതിനു പേരുണ്ട്. ഈ വാർത്താപത്രം പ്രസിദ്ധീകരിച്ച് വളരെപ്പെട്ടെന്നു തന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജോലി ചെയ്തിരുന്ന ബ്രിട്ടിഷ് പട്ടാളക്കാരുടെയിടയിലും ഇന്ത്യക്കാരായ ഇവിടെയുണ്ടായിരുന്ന ബഹുജനങ്ങൾക്കിടയിലും പ്രചാരം സിദ്ധിച്ചു. ഈ പത്രം ഇന്ത്യക്കാർക്ക് തങ്ങളുടെ സ്വന്തം പത്രം തുടങ്ങുന്നതിനു പ്രചോദനമായി. ഇത് ഒരു ആഴ്ച്ചപ്പത്രമായി ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനമായ കൽക്കട്ടയിൽ നിന്നും പ്രസിദ്ധീകരിച്ചുവന്നു. 1782 മാർച്ച് 23നു ഈ പത്രം പ്രസിദ്ധീകരണം നിർത്തി. ഹിക്കിക്ക് ഈ പത്രത്തിൽനിന്നും യാതൊരു ലാഭവും ലഭിച്ചില്ല.. ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ ഹിക്കി പുറം ലോകമറിയാതെ ജീവിക്കുകയും മരിക്കുകയും ചെയ്തതായി പറയപ്പെടുന്നു.

Post a Comment

0Comments
Post a Comment (0)