ആന്റൺ പാവ്ലോവിച്ച് ചെഖോവ് ഒരു റഷ്യൻ ചെറുകഥാകൃത്തും നാടകകൃത്തുമായിരുന്നു. തെക്കേ റഷ്യയിലെ റ്റാഗൻറോഗ് എന്ന സ്ഥലത്ത് 1860 ജനുവരി 29 ന് ജനിച്ചു. ക്ഷയരോഗം ബാധിച്ച് ജർമ്മനിയിലെ ബാദന്വീലർ എന്ന സ്ഥലത്തെ ഹെൽത്ത്-സ്പായിൽ വെച്ച് 1904 ന് മരിച്ചു. അദ്ദേഹത്തിന്റെ ചുരുങ്ങിയ കാലത്തെ നാടകരചനാ ജീവിതം നാല് ക്ലാസിക്കുകൾ പ്രദാനം ചെയ്തു. ചെഖോവിന്റെ ഏറ്റവും നല്ല ചെറുകഥകളെ ലോകം മുഴുവൻ എഴുത്തുകാരും നിരൂപകരും ആദരവോടെ കാണുന്നു. ചെഖോവ് തൻ്റെ സാഹിത്യജീവിത കാലം മുഴുവൻ ഒരു ഡോക്ടർ ആയി രോഗികളെ ചികിത്സിച്ചു.
ആന്റൻ ചെഖോവിന്റെ ദി ബെറ്റ് എന്ന നാടകത്തെ ആസ്പദമാക്കിയുള്ള മലയാള ചലച്ചിത്രമാണ് പന്തയം. 2013 ൽ ചിത്രീകരണം തുടങ്ങിയ പന്തയത്തിൽ നെടുമുടി വേണുവാണ് ആന്റൻ ചെഖോവിന്റെ വേഷമിടുന്നത്. ജയരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒറ്റാൽ എന്ന ചലച്ചിത്രം ചെഖോവിന്റെ 'വാങ്ക' എന്ന ചെറുകഥയെ ആസ്പദിച്ചുള്ളതാണ്.