അമ്മയുടെ സ്ഥാനം

GJBSNMGL
0
പ്രിയ കൂട്ടുകാരേ,
ജീവിതത്തിൽ അമ്മയുടെ സ്ഥാനം വളരെ വലുതാണ്. അമ്മയോളം നന്മയും, കരുതലും വേറെ ആരിൽനിന്നും പ്രതീക്ഷിക്കേണ്ട. മക്കളുടെ നന്മയ്ക്കു വേണ്ടി ഏതറ്റം വരേയും ത്യാഗമനസ്സോടെ നിലകൊള്ളുന്നത് അമ്മ തന്നെയാണ്. അച്ഛന് നാം ഓരോരുത്തരും എത്രത്തോളം ബഹുമാനം നൽകുന്നുവോ അത്രത്തോളം അമ്മയുടെ മഹത്വമാണ് പ്രതിഫലിക്കുന്നത്.
"ഞാൻ എന്റെ അമ്മയുടെ പ്രാർത്ഥനകളെ കുറിച്ച് ഓർക്കാറുണ്ട്.അതെപ്പോഴും എന്റെ കൂടെ തന്നെയുണ്ട്. എന്റെ ജീവിതത്തോട് ചേർന്നു തന്നെ".എന്ന എബ്രഹാം ലിങ്കന്റെ വാക്കുകൾ ഓർക്കാം.അനേകായിരം പാഠങ്ങളും, നന്മകളും ഉൾക്കൊള്ളുന്ന ഒരു വിശുദ്ധ ഗ്രന്ഥമാണ് അമ്മ.മനസ്സിൽ നന്മയുള്ള മക്കൾക്കു മാത്രം വായിക്കാൻകഴിയുന്ന വിശുദ്ധ ഗ്രന്ഥം.
അമ്മയെ ഒരിക്കലും വേദനിപ്പിക്കരുത്. മക്കളുടെ നന്മയ്ക്ക് വേണ്ടിമാത്രം നിലകൊള്ളുന്ന മാതാപിതാക്കളോട് ഒരിക്കലും നന്ദി കേടോ, ദേഷ്യമോ കാണിക്കരുത്.കുട്ടികൾക്ക് എന്തു വിഷമം ഉണ്ടായാലും ധൈര്യത്തോടെ സമീപിക്കാൻ കഴിയുന്ന ഒരേയൊരാൾ സ്വന്തം അമ്മയാണ്. അമ്മയോട് ഒരു കാര്യവും മറച്ചു വയ്ക്കാനേ പാടില്ല. മക്കളുടെ നന്മയ്ക്കു വേണ്ടി മാത്രമാണ് അമ്മമാർ ഉപദേശിക്കുകയോ,ശാസിക്കുകയോ, ശിക്ഷിക്കുകയോ ചെയ്യുന്നത്. അത് മനസ്സിലാക്കി അമ്മയോട് ദേഷ്യമുണ്ടാകാതെ അമ്മ പറഞ്ഞ കാര്യങ്ങൾ അനുസരിക്കുകയാണ് വേണ്ടത് .
"ഞാൻ കണ്ടതിൽ വച്ചു ഏറ്റവും സുന്ദരിയായ സ്ത്രീ എന്റെ അമ്മയാണ്. അമ്മപഠിപ്പിച്ച പാഠങ്ങളാണ് എന്റെ ജീവിതത്തിലെ എല്ലാവിജയങ്ങൾക്കും ആധാരം". എന്ന ജോർജ് വാഷിംഗ്ടന്റെ വാക്കുകൾ നാം ഓരോരുത്തരും എപ്പോഴും മനസ്സിലോർക്കണം.....

Post a Comment

0Comments
Post a Comment (0)