വിദ്യാഭ്യാസം എന്നാൽ...

GJBSNMGL
0
പ്രിയകൂട്ടുകാരെ,
"വിദ്യകൊണ്ട് പ്രബുദ്ധരാവുക, കർമ്മം കൊണ്ട് അഭിവൃദ്ധി നേടുക, സംഘടന കൊണ്ട് ശക്തരാവുക" എന്ന ശ്രീ നാരായണ ഗുരുവിന്റെ വാക്കുകൾക്ക് വളരെ അധികം പ്രസക്തിയുള്ള കാലഘട്ടമാണിന്ന്. വിദ്യ എന്ന രണ്ടക്ഷരം കൊണ്ട് അറിവും, വിജ്ഞാനവും നേടാൻ കഴിയും എന്നാൽ നല്ല മനുഷ്യരാകാൻ അറിവ് മാത്രം പോരാ. മറ്റുള്ളവരോട് നന്നായി പെരുമാറാൻ പഠിച്ചില്ലെങ്കിൽ എത്ര അറിവുണ്ടായിട്ടും, വിദ്യാഭ്യാസമുണ്ടായിട്ടും ഒരു പ്രയോജനവുമില്ല. വിദ്യാഭ്യാസം എത്ര ഉണ്ടായാലും താഴ്മയോടെ പെരുമാറാൻ കഴിഞ്ഞാൽ മാത്രമേ മറ്റുള്ളവരുടെ ആദരവും, സ്നേഹവും നേടാൻ കഴിയൂ.വ്യക്തികൾ തമ്മിലുള്ള ബന്ധങ്ങൾ നാല് തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നാണ് ശ്രീബുദ്ധൻ പറഞ്ഞിട്ടുള്ളത്.അവ ബഹുമാനം, മനസിലാക്കൽ, സ്വീകാര്യത, അഭിനന്ദനം എന്നിങ്ങനെയാണ്. "ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കിൽ ഇന്ത്യൻ ജനത എല്ലാവരുടെയും ആദരവിനു പാത്രമാകും "എന്ന രാജാറാം മോഹൻ റോയുടെ വാക്കുകൾ ഓർക്കുക. "വിദ്യാഭ്യാസം എന്നാൽ എഴുത്തും, വായനയും പഠിക്കുക എന്നതല്ല, അത് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കരുത്താർജ്ജിക്കലാണ്" എന്ന് ഉദ്ഘോഷിച്ച മഹാത്മാ ഗാന്ധിയുടെ ഓർമ്മദിനമായ ഇന്ന് ജനുവരി 30 രക്തസാക്ഷിദിനമായി നാം ആചരിക്കുന്നു. അദ്ദേഹത്തിന്റെ പാദങ്ങളിൽ ശിരസ്സാ നമിച്ചുകൊണ്ട് എല്ലാ കൂട്ടുകാർക്കും ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)