എല്ലാ വർഷവും ജനുവരി 31 ന് അന്താരാഷ്ട്ര സീബ്ര ദിനം ആചരിക്കുന്നു. അവയുടെ സ്വാഭാവിക പരിസ്ഥിതി കുറയുകയും മനുഷ്യവികസനം വർദ്ധിക്കുകയും ചെയ്യുന്നതിനാൽ ഈ മൃഗങ്ങൾ ഇപ്പോൾ വംശനാശഭീഷണിയുടെ വക്കിൽ എത്തിയിരിക്കുന്നു. സീബ്രയെ വളർത്തുന്നതിനും സംരക്ഷിക്കുന്നതിനും അവബോധം നൽകുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
കുതിരയോട് സാദൃശ്യമുള്ള ശരീരത്തിൽ വരയും കുറിയുമായി കാണാവുന്ന ജീവിയാണ് വരയൻകുതിര അഥവാ സീബ്ര . ആഫ്രിക്കയിലെ സവേന പുൽപരപ്പുകളാണ് ഇവയുടെ ജന്മദേശം .കറുപ്പും വെളുപ്പും ഇടകലർന്ന വരകളാണ് ഇവയ്കുള്ളത്. ചുറ്റുപാടിനിണങ്ങാത്ത വരകൾ ശത്രുക്കളെ ഭയപ്പെടുത്താനും സ്വന്തം വർഗ്ഗത്തിൽ പെട്ടവരെ കണ്ടെത്താനും ഉപകരിയ്ക്കുന്നു.
കുതിരകൾ പരിണമിച്ചാണ് ഇവയുണ്ടായതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അഞ്ചുവിരലുകളിൽ നിന്ന് ഒറ്റവിരലിലേയ്ക്ക് ,കാലുകളിലെ അസ്ഥികളിലെ പരിണാമം എന്നിവയെല്ലാം ഫോസിൽ പഠനങ്ങൾവഴി തെളിയിയ്ക്കപ്പെട്ടിട്ടുണ്ട്. കാട്ടുകുതിര, വളർത്തുകുതിര, കഴുതകൾ, സീബ്രകൾ എന്നിവയടങ്ങുന്ന ഇക്വിസ് എന്ന ജെനുസ്സിൽ പെടുന്നവയാണ്.
ചർമ്മത്തിനായാണ് ഇവയെ അധികവും വേട്ടയാടുന്നത്. ക്രമാതീതമായി എണ്ണത്തിൽ കുറവുവന്ന പർവത സീബ്രകൾ പരിപാലനപ്രക്രിയകൾ വഴി സംരക്ഷിയ്ക്കപ്പെട്ടുപോരുന്നു. 1930കളിൽ ഇവയുടെ എണ്ണം 100ൽ കുറവായിരുന്നു. ഇപ്പോഴത് 700ൽ കൂടുതലായിട്ടുണ്ട്. ഇവ ദേശീയോദ്യാനങ്ങളിൽ സംരക്ഷിയ്ക്കപ്പെടുന്നു. പരിസ്ഥിതിയിൽ വരുന്ന മാറ്റങ്ങളും ഇവയുടെ നിലനില്പിന് ഭീഷണിയാകുന്നു.