
പ്രമുഖ ഇംഗ്ലീഷ് നോവലിസ്റ്റും നാടകരചയിതാവും നോബൽ സമ്മാനജേതാവുമായിരുന്നു ജോൺ ഗാൾസ്‌വർത്തി.പതിനേഴ് നോവലുകളും പന്ത്രണ്ട് കഥാസമാഹാരങ്ങളും ഏതാനും കവിതകളും അദ്ദേഹത്തിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദ ഫോർസൈറ്റ് സാഗാ ആണ് അദ്ദേഹത്തിൻറെ പ്രധാനകൃതി. ഫോർസൈറ്റ് സാഗയുടെ അനന്തരഭാഗങ്ങളായി ഫോർസൈറ്റ് സാഗാ നോവൽത്രയത്തിൽ മോഡേൺ കോമഡി, എൻഡ് ഓഫ് ദ ചാപ്റ്റർ എന്നീ കൃതികളും രചിച്ചു.പക്ഷേ അവയൊന്നും ആദ്യഭാഗത്തിന്റെ മഹിമയ്ക്കൊപ്പം എത്തിയില്ല.1932ൽ ഗാൾസ്‌വർത്തി സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം നേടി.