വിമർശനത്തിനതീതരല്ല......

GJBSNMGL
0
പ്രിയമുള്ളവരേ, നാം ആരും തന്നെ വിമർശനത്തിനതീതരല്ല.ഏതു പ്രായത്തിലായാലും വിമർശനത്തെയും, പ്രശംസയേയും ഇരു കയ്യും നീട്ടി സ്വീകരിക്കുക. വിമർശനം കേട്ടാലുടൻ പ്രതികരിക്കാനും നിൽക്കരുത്.വിമർശനങ്ങൾ കേൾക്കുമെന്ന തോന്നലുണ്ടെങ്കിൽ നാം എപ്പോഴും ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും.വിമർശനങ്ങളെ നാം ഒരിക്കലും ഭയപ്പെടരുത്. തികഞ്ഞ ശാന്തതയോടെ അവയെ അപഗ്രഥിച്ച് പഠിക്കുക. വിമർശകരാണ് ഒരു തരത്തിൽ നമ്മുടെ ജീവിതവിജയത്തിൻ്റെ സഹായികൾ.അതിനർത്ഥം നമ്മുടെ പ്രവൃത്തികളെ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ ഉണ്ടെന്നാണല്ലോ. നമ്മുടെ ശ്രദ്ധയിൽപ്പെടാത്ത കുറ്റങ്ങളും കുറവുകളും അവർ ചൂണ്ടി കാണിച്ചുതരുന്നു. ആ കുറ്റങ്ങളേയും കുറവുകളേയും കഴിയുന്നത്ര തിരുത്താൻ ശ്രമിക്കുക. ബോധപൂർവ്വമോ, അശ്രദ്ധ കൊണ്ടോ സൃഷ്ടിക്കുന്ന എതിരാളികളുടെ കാര്യമല്ല ഇപ്പറഞ്ഞതെന്നോർക്കണം. തെറ്റുപറ്റാത്ത മനുഷ്യരില്ല. അതു കൊണ്ട് അപകർഷബോധത്തിനടിമപ്പെടാതിരിക്കുക. അനുഭവങ്ങളിലൂടെയും കൂടുതൽ പഠനത്തിലൂടെയും, ചിന്തയിലൂടെയും, സൃഷ്ടിപരമായ പ്രവൃത്തിയിലൂടെയും നിരന്തരമായ സ്വയം വിലയിരുത്തലിലൂടെയും മാത്രമേ നമ്മുടെ വ്യക്തിത്വം പൂർണ്ണതയിലെത്തിക്കാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്താനാവൂ എന്നോർമ്മിപ്പിക്കുന്നു... എല്ലാകൂട്ടുകാർക്കും ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)