സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം

GJBSNMGL
0
ഇന്ത്യ കണ്ട എക്കാലത്തെയും ധീരരായ പോരാളികളുടെ മുൻനിരയിലുണ്ട്, നേതാജി സുഭാഷ് ചന്ദ്രബോസ്. വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയ അദ്ദേഹം ബ്രിട്ടിഷ് സർക്കാരിനെതിരെ നിരന്തരം പോർമുഖങ്ങൾ തുറന്നു. ഭയമെന്നൊരു വാക്ക് ആ ജീവിതനിഘണ്ടുവിൽ ഇല്ലായിരുന്നു. നേതാജി എന്നും പോരാട്ടങ്ങളുടെ മുന്നണിയിലുണ്ടായിരുന്നു. അതുകൊണ്ടാണ് ധീരനായ ആ പോരാളിയെ ഹൃദയവായ്പോടെ രാജ്യം ഇപ്പോഴും ഓർമിക്കുന്നത്. സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 ദേശസ്നേഹ ദിനമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആചരിച്ചിരുന്നു. എന്നാൽ ജനുവരി 23 ‘ധീരതാ ദിന’മായി 2021ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. സമരതീക്ഷ്ണമായ ജീവിതം നയിച്ച ഒരു പോരാളി അർഹിക്കുന്ന ദിനം.
സുഭാഷ് ചന്ദ്രബോസ് ( ജനുവരി 23, 1897 - ഓഗസ്റ്റ് 18, 1945 ) ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പ്രധാന നേതാവായിരുന്നു. നേതാജി എന്നാണ് അദ്ദേഹം വിളിക്കപ്പെട്ടിരുന്നത്. തുടർച്ചയായി രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയുടെ സമരരീതികൾ ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുവാൻ പോകുന്നതല്ല എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് എന്ന പേരിൽ ഒരു രാഷ്ട്രീയപ്പാർട്ടി അദ്ദേഹം രൂപവത്കരിച്ചു.
പതിനൊന്നു തവണ അദ്ദേഹത്തെ ബ്രിട്ടീഷ് അധികാരികൾ ജയിലിലടച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് അദ്ദേഹം ഇന്ത്യയിൽ ‍ നിന്നു പലായനം ചെയ്തു. ജർമ്മനിയിലായിരുന്നു അദ്ദേഹം ചെന്നെത്തിയത്. അച്ചുതണ്ടു ശക്തികളുടെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ യുദ്ധം ചെയ്തു സ്വാതന്ത്ര്യം നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

Post a Comment

0Comments
Post a Comment (0)