പ്രിയകൂട്ടുകാരേ,
ജീവിതത്തിൽ നാം ഏത് കർമ്മം ഏറ്റെടുത്താലും പൂർണ്ണമനസ്സോടെ, സ്നേഹത്തോടെ, സന്തോഷത്തോടെ,നിശ്ചയദാർഢ്യത്തോടെ ചെയ്യുക.
സ്നേഹവും, കർമ്മവും പരസ്പരപൂരകങ്ങളാണ്.
നാം ഇഷ്ടത്തോടെ ഏതു ജോലി ചെയ്താലും അത് ഫലപ്രാപ്തിയിൽ എത്തും. അതുപോലെ ഏതു ജോലിചെയ്യാനും താൽപര്യവുമുണ്ടാകണം. എനിക്കുചെയ്യാൻ കഴിയുമെന്ന ഉറച്ച വിശ്വാസവും വേണം. നിശ്ചയദാർഢ്യമില്ലെങ്കിൽ ജീവിതം താറുമാറാകുന്നു. ഉറച്ച മനസ്സ് സന്തോഷകരമായ അനുഭവങ്ങളെ നിലനിർത്താനും, ദുഃഖം നിറഞ്ഞ അനുഭവങ്ങളെ ഉപേക്ഷിക്കാനും നാം ഓരോരുത്തരെയും പ്രാപ്തനാക്കുന്നു. നിശബ്ദത, മുന്നോട്ടുപോകാനുള്ള ശക്തി, വിജയിക്കാനുള്ള ദൃഢത, കഴിഞ്ഞകാല വിഷമതകളെ ശ്രദ്ധിക്കാതെ കടന്നുപോകാനുള്ള സൗമ്യത, ഇവ കൈവരുത്തുന്നു. നിശ്ചയ ദാർഢ്യം തകരുകയാണെങ്കിൽ അല്പനിമിഷം നിശബ്ദമായിരിക്കുക, ലക്ഷ്യം വീണ്ടും നിർണ്ണയിക്കുക. ഇങ്ങനെ ചെയ്യുന്നത് ഉറച്ച തീരുമാനങ്ങൾ എടുക്കാൻ നമ്മെ പ്രാപ്തരാക്കും .... "ഉണരുക, എഴുന്നേൽക്കുക, ലക്ഷ്യം നേടുന്നതുവരെ പ്രയത്നിക്കുക "എന്ന സ്വാമി സ്വാമി വിവേകാനന്ദന്റെ വാക്കുകൾ കൂടി ഓർമ്മയിൽ സൂക്ഷിക്കാം...