കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ഓർമ്മദിനം

GJBSNMGL
1 minute read
0
ഇരുപതാം നൂറ്റാണ്ടിന്റെ ധൈഷണിക ജീവിതത്തെ വളരെയധികം സ്വാധീനിച്ച നിരൂപക പ്രതിഭയായ കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ ഓർമ്മ ദിനമാണ് ഇന്ന്.. യുക്തിവാദവും സോഷ്യലിസ്റ്റ് ചിന്താഗതിയും മാനവിക മൂല്യങ്ങളും സമന്വയിപ്പിച്ച ചിന്തകനായിരുന്നു അദ്ദഹം. പാണ്ഡിത്യത്തിന്റെ വിശാലതകൊണ്ട് മാത്രമല്ല ഹൃദയത്തിന്റെ ഉദാരതയും ചിന്തയുടെ നിര്‍ഭയതയും ആശയങ്ങളുടെ തീക്ഷ്ണതയും കൊണ്ടാണ് കുറ്റിപ്പുഴയുടെ നിരീക്ഷണങ്ങള്‍ സവിശേഷമായത്.
ആലുവ യു.സി. കോളേജിലെ മലയാളം പ്രൊഫസര്‍, കേരള സര്‍വകലാശാല സെനറ്റംഗം, കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍, യുക്തിവാദിസംഘം നേതാവ് എന്നീ നിലകളിലെല്ലാം കുറ്റിപ്പുഴ പ്രവര്‍ത്തിച്ചു. ശ്രീനാരായണ ഗുരുവിന്റെ മരണമാണ് തന്നെ യുക്തിവാദിയാക്കിയതെന്ന് കുറ്റിപ്പുഴ പറഞ്ഞിട്ടുണ്ട്.
സാഹിതീയം,വിചാരവിപ്ലവം, വിമര്‍ശരശ്മി,നിരീക്ഷണം, ചിന്താതരംഗം, മനസോല്ലാസം, മനനമണ്ഡലം, സാഹിതീകൗതുകംനവദര്‍ശനം, ദീപാവലി, വിമര്‍ശദീപ്തി, യുക്തിവിഹാരം, വിമര്‍ശനവുംവീക്ഷണവും, ഗ്രന്ഥാവലോകനം, സ്മരണമഞ്ജരി എന്നീ കൃതികളുടെ കര്‍ത്താവ് കൂടിയാണ് അദ്ദേഹം . മാര്‍ക്‌സിസത്തോട് അനുഭാവമുണ്ടായിരുന്ന കുറ്റിപ്പുഴ മാര്‍ക്‌സിന്റെ ദാസ് ക്യാപ്പിറ്റല്‍, ലെനിന്റെ തിരഞ്ഞെടുത്ത കൃതികള്‍ എന്നിവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്നതിന് നേതൃത്വം നല്‍കി. കേരളത്തിലെ യുക്തിവാദ ചിന്തയുടെ പ്രാരംഭഘട്ടത്തിലെ ആശയധാരകള്‍ക്ക് അടിസ്ഥാനം കുറിച്ച ചിന്തകനായിരുന്നു കുറ്റിപ്പുഴ. ഭൂതകാലത്തെ വിമര്‍ശിക്കുക, വര്‍ത്തമാനകാലത്തെ നേരിടുക, ഭാവിയെ രൂപവത്കരിക്കുക എന്നതായിരുന്നു കുറ്റിപ്പുഴയുടെ ആശയ ദര്‍ശനം. 1971 ഫെബ്രുവരി 11-ന് കുറ്റിപ്പുഴ കൃഷ്ണപിള്ള അന്തരിച്ചു.

Post a Comment

0Comments
Post a Comment (0)