ഒരു ഫ്രഞ്ച് ദാർശനികനും ഗണിതവിജ്ഞാനിയുമാണ് റെനെ ദെക്കാർത്തെ(René Descartes) (മാർച്ച് 31, 1596 - ഫെബ്രുവരി 11, 1650). കാർത്തേസിയൂസ് (Cartesius) എന്ന പേരിലും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ആധുനിക തത്ത്വചിന്തയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദെക്കാർത്തെ പ്രപഞ്ചത്തിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള ഗണിതശാസ്ത്രപരമായ ബന്ധങ്ങളെ പഠനവിധേയമാക്കിയിട്ടുണ്ട്. ദ്വൈതസിദ്ധാന്തം(dualism) അദ്ദേഹത്തിന്റ പ്രധാന ചിന്താധാരകളിലൊന്നാണ്. വിശ്ലേഷക ജ്യാമിതി(analytical geometry)യുടെ ആവിഷ്കർത്താവ് എന്ന പ്രസിദ്ധിയും ഇദ്ദേഹത്തിനുണ്ട്. ലോക ചരിത്രത്തെ ഏറ്റവുമധികം സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രം രേഖപ്പെടുത്തിയിരിക്കുന്ന ദ ഹൻഡ്രഡ് എന്ന ഗ്രന്ഥത്തിൽ രചയിതാവായ മൈക്കിൾ ഹാർട്ട് റെനെ ദെക്കാർത്തെക്ക് നാല്പത്തി ഒൻപതാം സഥാനം നൽകിയിട്ടുണ്ട്.
യൂറോപ്യൻ തത്ത്വചിന്തയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവായി ദെക്കാർത്തെയുടെ സിദ്ധാന്തങ്ങൾ ഗണിക്കപ്പെടുന്നു. മധ്യകാലഘട്ടത്തിൽനിന്ന് ആധുനിക കാലത്തേക്കുള്ള ധിഷണാപരമായ വ്യതിയാനം ആദ്യമായി പ്രത്യക്ഷപ്പെട്ടത് ദെക്കാർത്തെയുടെ ചിന്തകളിലാണ്. ആധുനിക കാലത്തെ പുരോഗമനപരമായ മാനവികതയും മധ്യകാലപണ്ഡിതന്മാരുടെ വിജ്ഞാനതത്ത്വസംഹിതയും (Scholasticism) ദെക്കാർത്തെയുടെ ചിന്തകളിൽ ദർശിക്കാവുന്നതാണ്. ശാസ്ത്രചിന്തകളെയും മതചിന്തകളെയും ബന്ധപ്പെടുത്തിക്കൊണ്ടുള്ള ആധുനിക സങ്കല്പങ്ങൾക്ക് രൂപംനല്കിയതും ഇദ്ദേഹമാണ്. തത്ത്വശാസ്ത്രത്തിലെ ആശയങ്ങളെ അധികരിച്ച് പ്രകാശികം,ജ്യോതിശ്ശാസ്ത്രം തുടങ്ങിയ മേഖലകളിൽ പഠനം നടത്താനും ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.