ആലങ്കോട് ലീലാകൃഷ്ണന്റെ ജന്മദിനം

GJBSNMGL
0
മലയാള കവിതയുടെ താളനിബദ്ധമായ നട്ടെല്ലാണ് കവി ആലങ്കോട് ലീലാകൃഷ്ണൻ.
മികച്ച കവിയായും കഥാപ്രാസംഗികനായും ഒക്കെ ഇരിക്കുമ്പോഴും മാനവികതയുടെ വക്താവുമാണ് അദ്ദേഹം.
"എങ്ങനെയാണ്, എവിടെ വച്ചാണ് ഞാൻ കവിയായത്? എനിക്കറിയില്ല. കവിതയെഴുതിയത് എന്തിനായിരുന്നു എന്നതുമറിയില്ല. പക്ഷെ പൊന്നാനിയുടെ കാറ്റിനു പോലും കവിതയുടെ ഗന്ധമുണ്ടായിരുന്നു. അങ്ങനെ ആ ഗന്ധമേറ്റ് കവിയായ ഒരാളായിരിക്കാം ഞാനും. കുടുംബത്തിലോ ഗ്രാമത്തിലോ അത്ര പ്രശസ്തരായ ആരും തന്നെയില്ല, പ്രത്യേകിച്ച് എഴുത്തുകാർ. വീടല്ല സ്‌കൂളാണ് എന്നെ കവിയാക്കിയതെന്ന് പറയാം..."
താൻ കവിയായതിനെ കുറിച്ച് കവിയുടെ വാക്കുകളാണിവ ..
മലയാളത്തിലെ ഒരു കവിയും എഴുത്തുകാരനുമാണ്‌ ആലങ്കോട് ലീലാകൃഷ്ണൻ. 1960 ഫെബ്രുവരി 1-ന്‌ വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി പൊന്നാനി താലൂക്കിലെ ആലങ്കോട് ഗ്രാമത്തിൽ ജനിച്ചു.
1993 ൽ പ്രസിദ്ധീകരിച്ച ലീലാകൃഷ്ണന്റെ "നിളയുടെ തീരങ്ങളിലൂടെ" എന്ന സാംസ്കാരിക പഠനഗ്രന്ഥം പിന്നീട് ദൂരദർശന്റെ ഡോക്യുമെന്ററി പരമ്പരയാക്കിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനാത്മക യാത്രകൾ നടത്തിയിട്ടുള്ള ഇദ്ദേഹം ഒരു സ്വതന്ത്ര പത്രപ്രവർത്തകൻ കൂടിയാണ്‌. കൂടാതെ ആനുകാലികങ്ങളിൽ കവിതകളും ലേഖനങ്ങളും എഴുതുന്നു. തിരൂരിലെ തുഞ്ചൻ സ്മാരക കമ്മറ്റി അംഗമാണ്‌ നിലവിൽ ലീലാകൃഷ്ണൻ. "ഏകാന്തം" ഉൾപ്പെടെ ഏതാനും മലയാള സിനിമകൾക്ക് കഥയും തിരക്കഥയും ഗാനങ്ങളും എഴുതിയിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)