രാമുകാര്യാട്ടിന്റെ ജന്മദിനം

GJBSNMGL
1 minute read
0
ആത്മധൈര്യത്തിന്റെയും കൂസലില്ലായ്മയുടെയും തലയെടുപ്പുള്ള ആള്‍രൂപമായിരുന്നു രാമുകാര്യാട്ട്. തൃശൂരിലെ ചേറ്റുവ എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച് വിശ്വചലച്ചിത്രവിഹായസ്സിലേക്ക് പറന്നുയരാന്‍ അദ്ദേഹത്തിന് ബലമേകിയത് പ്രതിഭയുടെ സിദ്ധിയൊന്നുമാത്രമായിരുന്നില്ല.ഏത് വെല്ലുവിളിയെയും അങ്ങോട്ട് ചെന്ന് നേരിടാന്‍ കാട്ടാറുണ്ടായിരുന്ന തന്റേടവും ചങ്കൂറ്റവും കൂടിയായിരുന്നു. ചലച്ചിത്രകലയോടുള്ള അങ്ങേയറ്റത്തെ അഭിനിവേശം, ഒരിക്കലും കെട്ടടങ്ങാത്ത ആത്മാര്‍ത്ഥപ്രണയം, അതിന്റെ സാക്ഷാത്ക്കാരത്തിനായി ഏത് സാഹസകൃത്യം വേണമെങ്കിലും ഏറ്റെടുക്കാന്‍ സദാസന്നദ്ധമായ മനസ്സ്. ചെമ്മീന്‍ പോലെയുള്ള സ്വപ്നതുല്യമായ ഒരു മഹാസംരംഭത്തിനും അമ്മുവിന്റെ ആട്ടിന്‍കുട്ടി എന്ന തുച്ഛമായ ബജറ്റിലെ കൊച്ചു സിനിമയ്ക്കും ആരംഭം കുറിക്കുമ്പോള്‍, രാമുകാര്യാട്ടിനുണ്ടായിരുന്ന ആവേശത്തിന് ഒരേ അളവായിരുന്നു.
മലയാളത്തിലെ ആദ്യകാല ചലച്ചിത്രസംവിധായകരിലൊരാളാണ് രാമു കാര്യാട്ട് . തൃശ്ശൂരിലെ ചേറ്റുവയിൽ കാര്യാട്ട് കുഞ്ഞച്ചന്റെയും കാർത്യായനിയുടേയും മകനായി 1927-ൽ ജനിച്ചു.
രാമു കാര്യാട്ടിന്റെ ചിത്രങ്ങൾ സാമ്പത്തിക വിജയം ലക്ഷ്യമാക്കിയ മുഖ്യധാരാ ചിത്രങ്ങളായിരുന്നു. എങ്കിലും കലാമൂല്യമുള്ള ഒരുപിടി ചിത്രങ്ങൾ മലയാളികൾക്കു സമ്മാനിക്കുവാൻ രാമു കാര്യാട്ടിനു കഴിഞ്ഞു.
നീലക്കുയിൽ എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഒരു കലാകാരനാണ് രാമു കാര്യാട്ട് . അദ്ദേഹത്തിന്റെ ചെമ്മീൻ എന്ന ചിത്രം മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാളചിത്രമാണ്‌ . മലയാളസിനിമയ്ക്ക് ദേശീയതലത്തിൽ ലഭിച്ച ആദ്യ അംഗീകാരവുമായിരുന്നു ഇത്.
1954-ൽ പുറത്തിറങ്ങിയ നീലക്കുയിൽ മലയാള സിനിമയിൽ ഒരു വഴിത്തിരിവായിരുന്നു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവികവും അതി-കാല്പനികവുമായ ചിത്രങ്ങൾ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ മണ്ണിന്റെ മണമുള്ള ഒരു ചിത്രമായി നീലക്കുയിൽ മാറി. കവിയും ഗാന രചയിതാവും സംവിധായകനുമായ പി. ഭാസ്കരനുമൊന്നിച്ചാണ് നീലക്കുയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്തത്. ഈ ചിത്രം പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടി.

Post a Comment

0Comments
Post a Comment (0)