ശുഭദിനം - 15.02.24

GJBSNMGL
0
ആ ശിഷ്യന്‍ വളരെ സങ്കടത്തിലാണ് അന്ന് ഗുരുവിന്റെ അടുക്കലേക്ക് വന്നത്. മുഖം നിറയെ കണ്ണീര്‍ ഒഴുകി പടര്‍ന്ന പാടുകള്‍. ഗുരു കാര്യമന്വേഷിച്ചു. അവര്‍ പറഞ്ഞു: ഞാന്‍ പഠിപ്പുനിര്‍ത്തുകയാണ്. ഇനി പഠിക്കുന്നില്ല. ഇവിടെയുളള മററുകുട്ടികള്‍ എല്ലാം എന്നെ മണ്ടനെന്നു വിളിച്ചു കളിയാക്കുന്നു. ഗുരു അവനെ വിളിച്ച് യോഗശാലയിലേക്ക് നടന്നു. അവിടെ കത്തിച്ചുവെച്ചിരുന്ന ഒരു വിളക്ക് ഊതിക്കെടുത്തി. എന്നിട്ട് യോഗശാലയിലെ തീകുണ്ഠത്തിന് ഊതി അഗ്നി പകര്‍ന്നു, തീ ആളിക്കത്തി. ഗുരു ശിഷ്യന്റെ മുഖത്തേക്ക് നോക്കി. എന്താണ് തന്റെ ഗുരു തന്നോട് പറഞ്ഞതെന്ന് അവന് മനസ്സിലായി. അവന്റെ മുഖം തെളിഞ്ഞു. ചുണ്ടില്‍ പുഞ്ചിരി വിടര്‍ന്നു. ഒരു വിളക്ക് അണയ്ക്കാന്‍ ഒന്ന് ഊതിയാല്‍ മാത്രം മതി. എന്നാല്‍ ഒരു തീ കുണ്ഠം ആളിക്കത്തിക്കാനും ഊതിയാല്‍ മതി. തങ്ങളിലുളള വിശ്വാസം നശിക്കുമ്പോഴാണ് ഒരാള്‍ മറ്റൊരാള്‍ പറയുന്നത് കേട്ട് തളര്‍ന്നുപോകുന്നത്. മറ്റുളളവരുടെ വാക്ക് കേട്ട് തളര്‍ന്നുപോകാന്‍ തുടങ്ങിയാല്‍ പിന്നെ ഒരിക്കലും നിവര്‍ന്നു നില്‍ക്കാന്‍ നമുക്ക് സാധിക്കുകയില്ല. നമ്മിലുളള വിശ്വാസം അത് ഉലഞ്ഞാലും ഒരു കാറ്റിലും അണയാതിരിക്കട്ടെ.. സ്വയം കൂടുതല്‍ തെളിച്ചമുള്ളവരാകാന്‍ നമുക്ക് സാധിക്കട്ടെ.. - ശുഭദിനം.
കവിത കണ്ണന്‍

Post a Comment

0Comments
Post a Comment (0)