സസ്യഭുക്കായ വലിയ ഒരു സസ്തനിയാണ് നീർക്കുതിര അഥവാ ഹിപ്പോപൊട്ടാമസ്. ഹിപ്പോസ് എന്നതിനു “കുതിര“ എന്നും, പൊട്ടാമോസ് എന്നതിന് “നദി“ എന്നുമാണ് അർത്ഥം ' പൊതുവേ ഇവയ്ക്ക് ഉയരം കുറവാണ്. ആഫ്രിക്കൻ വൻകരയാണ് നീർക്കുതിരയുടെ ജന്മദേശം. നീർക്കുതിരയുടെ ജീവിത ദൈർഘ്യം ഏതാണ്ട് 40-50 വർഷങ്ങൾ വരെയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഈ കാലയളവത്രയും ആൺഹിപ്പോകൾ വളർന്നുകൊണ്ടിരിക്കും. എന്നാൽ പെൺ ഹിപ്പോകളുടെ വളർച്ച 25 വർഷം പിന്നിടുന്നതോടെ അവസാനിക്കുകയും ചെയ്യും.
തടിച്ചുരുണ്ട ശരീരവും വലിയ വായയും പല്ലുകളും ഇവയുടെ സവിശേഷതകളാണ്. ഇവയ്ക്ക് ഇരട്ടക്കുളമ്പുകളാണുള്ളത്. പകൽ സമയങ്ങളിൽ വിശ്രമിയ്ക്കുന്ന ഇവ രാത്രിസമയങ്ങളിൽ ഭക്ഷണം തേടി ദൂരയാത്രകൾ ചെയ്യുന്നു. ആൺനീർക്കുതിരകൾക്ക് ശരാശരി 1.5മീറ്റർ ഉയരവും 4.5മീറ്റർ നീളവും 1500 - 1800 കി.ഗ്രാം ഭാരവും ഉണ്ടായിരിയ്ക്കും. താഴത്തെ വരിയിലെ അറ്റം കൂർത്ത പല്ലുകൾക്ക് 50സെന്റിമീറ്ററോളം നീളവും ഉണ്ടായിരിയ്ക്കും.
ജലവാസത്തിനനുകൂലമായ ശാരീരികസവിശേഷതകൾ ഇവയ്ക്കുണ്ട്. ശിരസ്സ് അല്പം മാത്രം ജലോപരിതലത്തിനു മുകളിൽ വെച്ച് മുങ്ങിക്കിടക്കുന്ന ഇവയെ പെട്ടെന്ന് കാണാൻ സാധിയ്ക്കയില്ല. ആഴം കുറഞ്ഞ ജലാശയങ്ങളും ഒഴുക്കു കുറഞ്ഞ ഭാഗങ്ങളുമാണ് ഇവയുടെ വാസസ്ഥലങ്ങൾ.10-15അംഗങ്ങളടങ്ങിയ ചെറിയ സംഘങ്ങളായാണ് സാധാരണ കാണപ്പെടുന്നത്. സന്ധ്യയാവുന്നതോടെ തീറ്റ തേടി യാത്ര ആരംഭിയ്ക്കുന്നു.