ജ്യോതിർഭൗതികത്തിന് (Astrophysics) നിസ്‌തുലമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്‌ത്രജ്ഞനായിരുന്നു മേഘനാഥ് സാഹ (ഒക്ടോബർ 6, 1893 - ഫെബ്രുവരി 16, 1956). 'സാഹയുടെ താപ അയണീകരണ സമവാക്യം' (Saha's Thermo-lonisation equation) എന്നറിയപ്പെടുന്ന കണ്ടുപിടിത്തം ജ്യോതിർഭൗതികത്തിലെ ഒരു പ്രധാന സംഭാവനയായി കരുതുന്നു. ഒരു പദാർത്ഥം വളരെ ഉയർന്ന താപനിലയിലേക്കെത്തുമ്പോൾ, ഇതിന്റെ ഇലക്‌ട്രോണുകൾക്ക് ആറ്റത്തിന്റെ പുറത്തുകടക്കാനുള്ള ഊർജ്ജം ലഭിക്കും (അയണീകൃതമാകും). ഇങ്ങനെയുള്ള പ്രവർത്തനമാണ് താപഅയണീകരണം എന്നറിയപ്പെടുന്നത്. സൂര്യനുൾപ്പെടെയുള്ള നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഇത് പുതിയ ദിശാബോധം നൽകി. സാഹ സമവാക്യം ഉപയോഗിച്ച് നക്ഷത്രങ്ങളുടെ വർണരാജി അപഗ്രഥിച്ചാൽ അതിന്റെ താപനില അറിയാൻ സാധിക്കുമെന്നത് അസ്‌ട്രോഫിസിക്‌സിന്റെ വളർച്ചയുടെ നാഴികക്കല്ലായി.
" സ്വയംസൃഷ്‌ടിച്ച ദന്തഗോപുരങ്ങളിലിരുന്ന് ലോകത്തിലെ മറ്റ് പ്രശ്‌നങ്ങൾക്ക് നേരെ കണ്ണടയ്‌ക്കുന്നു എന്നതാണ് ശാസ്‌ത്രജ്ഞന്മാർക്കെതിരെയുള്ള ആരോപണം. ചെറുപ്പകാലത്ത് രാഷ്‌ട്രീയപരമായ ഇടപെടലുകൾ ഉണ്ടായിരുന്നെങ്കിലും 1930 വരെ ഞാനും ഒരു ദന്തഗോപുരത്തിനുള്ളിലായിരുന്നു. പക്ഷെ ഇന്നത്തെ ഭരണരംഗത്ത് നിയമവാഴ്‌ചപോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണ് ശാസ്‌ത്രസാങ്കേതിക രംഗവും. ഞാൻ രാഷ്‌ട്രീയ രംഗത്തേക്ക് ക്രമേണ എത്തിയത് എന്നാലാകും വിധം ഈ നാടിന്റെ പുരോഗതിക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹം ഉള്ളിൽ സൂക്ഷിച്ചിരുന്നതുകൊണ്ടാണ്. " ഇത് മേഘനാഥ് സാഹയുടെ പ്രശസ്തമായ ഒരു നിരീക്ഷണമായിരുന്നു....