സ്വയം വിശ്വസിക്കുക

GJBSNMGL
0 minute read
0
പ്രിയമുള്ളവരേ,
നാം ഓരോരുത്തരുടെ ജീവിതത്തിലും ഏറ്റവും പ്രധാനമായി വേണ്ടത് സ്വയം വിശ്വസിക്കുകയും,നന്മയാർന്ന പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുകയെന്നതാണ്. "നിങ്ങൾ നിങ്ങളെത്തന്നെ പൂർണമായും വിശ്വസിക്കുകയും, സ്നേഹിക്കുകയും, ബഹുമാനിക്കുകയും ചെയ്യുക. നിങ്ങളെപ്പോലെ ഒരു വ്യക്തി ഇതിനുമുൻപ് ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല."എന്ന ഓഷോയുടെ വാക്കുകൾക്ക് പ്രസക്തിയേറെയാണ്.
ജീവിതത്തിൽ സ്വയം തൃപ്‌തനാവുക എന്നതാണ് പ്രധാനം. നമുക്ക് ലഭിച്ചതെല്ലാം നല്ലതിനാണെന്നു മനസ്സിൽ ഉറച്ചുവിശ്വസിക്കുക.
"നിനക്ക് ചെയ്യാനുള്ളത് നീ ചെയ്യുക. മറ്റുള്ളവർ ചെയ്യുന്നതിനെക്കുറിച്ചോർത്ത് വിഷമിക്കാതിരിക്കുക. ദൈവം അവരോടും സംസാരിക്കുന്നുവെന്നു വിശ്വസിക്കുക. ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുന്നതിൽ നിന്നെപ്പോലെ അവരും ഏർപ്പെട്ടിരിക്കുന്നു ", എന്ന പൗലോ കൊയ്‌ലോയുടെ വാക്കുകൾ വിശ്വസിക്കാം. സ്വന്തമായ വിശ്വാസവും, പരസ്പര വിശ്വാസവും പരമപ്രധാനമാണ് എന്ന് ഓർക്കണേ.. നന്മ നിറഞ്ഞ ദിനം ആശംസിക്കുന്നു.

Post a Comment

0Comments
Post a Comment (0)