
കേരളീയനായ ഒരു ബാലസാഹിത്യകാരനാണ് മുഹമ്മ രമണൻ. യഥാർഥ പേര് ചിദംബരൻ കെ എന്നാണ്. കണ്ണൻ കാക്കയുടെ കൌശലങ്ങൾ എന്ന കൃതിക്ക് ബാല സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ബാലസാഹിത്യം, നോവൽ, മനശാസ്‌ത്ര പുസ്‌തകം എന്നീ വിഭാഗങ്ങളിലായി നാൽപ്പതോളം പുസ്തകങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ട്.
കോമുണ്ണിയുടെ ദു:ഖം എന്ന ബാലനോവൽ ആത്മകഥാംശമുള്ള കൃതിയാണ്. കണ്ണൻ കാക്കയുടെ കൗശലം പോലെ ഒരുപാട് കൃതികളിൽ തന്റെ വീടും പരിസരവുമാണ് അദ്ദേഹം ആവിഷ്കരിച്ചത്. അഭിയുടെ അന്വേഷണം, അനുവും കുട്ടിച്ചാത്തനും തുടങ്ങിയ കൃതികളിൽ സ്വന്തം മക്കളെ തന്നെയാണ് കഥാപാത്രമാക്കിയത്.