ലോക തിമിംഗല ദിനം

GJBSNMGL
0
ഇന്ന് ലോക തിമിംഗല ദിനം
ഫെബ്രുവരിയിലെ മൂന്നാമത്തെ ഞായറാഴ്ച ലോക തിമിംഗില ദിനമായി ആചരിക്കുന്നു.
തിമിംഗലങ്ങൾ മത്സ്യങ്ങളല്ല. ഹിപ്പോപൊട്ടാമസുമായി അടുത്ത ബന്ധമുള്ള സസ്തനിയായ കടൽജീവികളാണിവ. തിമിംഗലങ്ങളുടെ പൂർവ്വികർ കരയിൽ നിന്നും കടലിലേക്ക് ചേക്കേറിയ പാദങ്ങളുള്ള സസ്തനികളായിരുന്നു.
കുഞ്ഞുങ്ങളെ പ്രസവിക്കുക, അവക്ക് മുലയൂട്ടുക, ശ്വാസകോശം വഴി ശ്വസിക്കുക എന്നിങ്ങനെ സസ്തനികളുടെ മിക്ക പ്രത്യേകതകളും തിമിംഗിലങ്ങൾക്കുണ്ട്. മത്സ്യങ്ങളിൽ നിന്നും വ്യത്യസ്തമായി തിമിംഗലങ്ങൾ ഉഷ്ണരക്തമുള്ളവയാണ്. അവയുടെ തൊലിക്കടിയിൽ ബ്ലബ്ബർ (blubber) എന്നു വിളിക്കുന്ന കൊഴുപ്പിന്റെ ഒരു പാടയുണ്ട്. തണുത്ത വെള്ളത്തിൽ നിന്നും പ്രതിരോധിക്കുന്നതിന് ഈ പാട തിമിംഗിലങ്ങളെ സഹായിക്കുന്നു. ജലോപരിതലത്തിൽ വന്ന്‌ അന്തരീക്ഷവായുവിൽ നിന്നുമാണ് തിമിംഗലങ്ങൾ ശ്വസിക്കുന്നത്.
കടലിലെ ചെറുജീവികളാണ് തിമിംഗലങ്ങളുടെ ഭക്ഷണം. ചില തിമിംഗിലവർഗ്ഗങ്ങൾ ചില സൂക്ഷ്മജീവികളെയാണ്‌ ഭക്ഷണമാക്കുന്നത്. ചില തിമിംഗിലങ്ങൾ ക്രിൽ എന്ന ചെറുജീവികളെ ആഹാരമാക്കുമ്പോൾ മറ്റുചിലവ മത്സ്യങ്ങളെയാണ് ആഹാരമാക്കുന്നത്‌. ബലീൻ തിമിംഗിലം എന്ന തിമിംഗിലവർഗ്ഗത്തിന്‌ അവയുടെ വായുടെ ചുറ്റും അരിപ്പ പോലെയുള്ള ഒരു അവയവം (ബലീൻ - baleen)ഉണ്ട്. ജലത്തിൽ നിന്നും അവയുടെ ഭക്ഷണമായ ചെറിയ ജലജീവികളെ അരിച്ച് ഭക്ഷിക്കാൻ ഇത് സഹായിക്കുന്നു.
ബലീൻ തിമിംഗിലങ്ങളാണ് ഏറ്റവും വലിയ തിമിംഗിലവർഗ്ഗം. ഈ വർഗ്ഗത്തിൽ‌പ്പെട്ട നീലത്തിമിംഗിലമാണ് ഭൂമിയിൽ ജീവിച്ചിരുന്നതും ജീവിച്ചിരിക്കുന്നതുമായ ജന്തുക്കളിൽ വച്ച് ഏറ്റവും വലിയ ജീവി. ഇത് 35 മീറ്റർ നീളം വരേയും 150 ടൺ ഭാരം വരേയും വളരുന്നു.

Post a Comment

0Comments
Post a Comment (0)