കെ.ആർ.മീരയുടെ ജന്മദിനം

GJBSNMGL
0
മലയാള സാഹിത്യത്തിലെ ഒരു എഴുത്തുകാരിയാണ്‌ കെ.ആർ . മീര. ആവേ മരിയ എന്ന ചെറുകഥക്ക് 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം, ആരാച്ചാർ എന്ന നോവലിനു 2013-ലെ ഓടക്കുഴൽ പുരസ്കാരം , 2014-ലെ വയലാർ പുരസ്കാരം, 2013-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം,2015 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
1970 ഫെബ്രുവരി 19 ന്‌ കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിൽ ജനിച്ചു. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. . 1993 മുതൽ ‍ മലയാള മനോരമയിൽ പത്രപ്രവർത്തകയായി ജോലിയിൽ പ്രവേശിച്ചു .പിന്നീട് മനോരമയിൽ നിന്നും രാജിവച്ചു . ഇപ്പോൾ സ്വതന്ത്ര പത്രപ്രവർത്തകയും മുഴുവൻ സമയ എഴുത്തുകാരിയും പ്രവർത്തിക്കുന്നു.
കെ ആർ മീര എഴുതി തുടങ്ങിയ കാലത്ത് തന്നെ പ്രശസ്തമായ കഥാസമാഹാരമാണ് ഗില്ലറ്റിൻ .ഈ സമാഹാരത്തിലെ ഓരോ കഥകളും മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടതാണ് . ചരിത്രം കോമാളി വേഷത്തിൽ മർദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോൾ കഥകൾ കൊണ്ടു തീർക്കാവുന്ന പ്രതിരോധങ്ങളെ കുറിച്ചെല്ലാം കെ ആർ മീര ബോധവതിയാണ്. ഒരു പക്ഷേ മലയാളത്തിൽ അധികം മാതൃകകൾ ഇല്ലാത്ത എഴുത്തു രീതിയാണ് ഈ കഥാകാരിയുടെത്. നർമ്മബോധം പോലും വിലക്കപ്പെട്ട സ്ത്രീ ലോകത്തിൻ്റെ പലതരം ഏകാന്തതകളിൽ ആത്മ പരിഹാസത്തോളമെത്തുന്ന നിർമമതയോടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു.

Post a Comment

0Comments
Post a Comment (0)