മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാരനാണ് യുറീക്ക മാമൻ എന്നു കൂടി അറിയപ്പെടുന്ന പ്രൊഫസ്സർ എസ്. ശിവദാസ്. ശാസ്ത്രസംബന്ധിയായ രചനകളാണ് കൂടുതലും.കോട്ടയം സി.എം.എസ്.കോളേജിൽ രസതന്ത്ര അദ്ധ്യാപകനായിരുന്നു.
യുറീക്ക, ശാസ്ത്രകേരളം, ബാലശാസ്ത്രം, എങ്ങനെ? എങ്ങനെ? എന്നിവയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. പരിഷത് പ്രസിദ്ധീകരണസമിതി ചെയർമാൻ, വിശ്വവിജ്ഞാനകോശം കൺസൾട്ടിംഗ് എഡിറ്റർ, എം.ജി. യൂണിവേഴ്സിറ്റി രസതന്ത്രം പോസ്റ്റ് ഗ്രാജ്വേറ്റ് ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കഴിഞ്ഞ മുപ്പതോളം വർഷങ്ങളായി വിവിധ മാധ്യമങ്ങളിലൂടെ കുട്ടികളുമായി ഇടപഴകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു.നൂറോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്. കഥകൾ, നാടകങ്ങൾ, നോവലുകൾ, ശാസ്ത്രലേഖനങ്ങൾ, പഠനപ്രവർത്തനങ്ങൾ, തുടങ്ങി വിവിധ ശാഖകളിലുള്ളവയാണ് രചനകൾ.
ബാലസാഹിത്യരംഗത്തെ സമഗ്ര സംഭാവനക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാർ (2015), കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യ അവാർഡ് (1995),കേരള സാഹിത്യ അക്കാദമി അവാർഡ് (1997),പരാഗ് ബിഗ് ലിറ്റിൽ ബുക്ക് ബാലസാഹിത്യ പുരസ്കാരം(2021) എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.