ആറന്മുള പൊന്നമ്മയുടെ ഓർമ്മദിനം

GJBSNMGL
0
ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു ആറന്മുള പൊന്നമ്മ (22 മാർച്ച് 1914 - 21 ഫെബ്രുവരി 2011). മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്.
ഗായകൻ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിൻ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസ്സായിരുന്നു പ്രായം. തുടർന്ന് പൊന്നമ്മ നാടകങ്ങളിൽ സജീവമായി. 1950-ൽ പുറത്തിറങ്ങിയ ശശിധരൻ എന്ന ചലച്ചിത്രത്തിൽ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് പൊന്നമ്മ സിനിമകളിലേയ്ക്ക് കടന്നുവന്നു.
അറുപത് വർഷങ്ങളോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ തിക്കുറിശ്ശി സുകുമാരൻ നായർ, രണ്ടാമത്തെ തലമുറയിലെ നായകനായ പ്രേം നസീർ, സത്യൻ, തുടങ്ങിയവർ, മൂന്നാം തലമുറയിലെ നായകന്മാരായ മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടേയല്ലാം അമ്മവേഷങ്ങൾ കൈകാര്യം ചെയ്തു.ചന്ദ്രികചേച്ചി,കണ്ടംബെച്ചകോട്ട്,ഹൃദയം ഒരു ദേവാലയം,വേലുത്തമ്പി ദളവ,കഥാപുരുഷൻ,അമ്മതുടങ്ങി മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)