ഹെയ്കെ കാമർലിംഗ് ഓൺസിന്റെ ഓർമ്മദിനം

GJBSNMGL
0
നോബൽ സമ്മാന ജേതാവായ ഒരു ഡച്ച് ഭൗതികശാസ്ത്രജ്ഞൻ ആയിരുന്നു ഹെയ്കെ കാമർലിംഗ് ഓൺസ്( 21 സെപ്റ്റംബർ 1853 - 21 ഫെബ്രുവരി 1926). വസ്തുക്കളെ കേവല പൂജ്യത്തിനടുത്ത് തണുപ്പിക്കുമ്പോൾ അവ എങ്ങനെ പെരുമാറുന്നു എന്നു പഠിക്കാൻ അദ്ദേഹം ഹാംസൺ-ലിൻഡെ ചക്രം ഉപയോഗപ്പെടുത്തി. ഹീലിയത്തിനെ ദ്രാവക രൂപത്തിലേക്ക് ആദ്യമായി മാറ്റിയത് അദ്ദേഹമായിരുന്നു. സൂപ്പർ കണ്ടക്ടിവിറ്റിയുടെ കണ്ടുപിടിത്തത്തോടെ ലോകമറിയുന്ന ഈ ശാസ്ത്രജ്ഞൻ ക്രയോജനിക്സിനു പുതുമാനങ്ങൾ നൽകി.
1911-ൽ കാമർലിംഗ് 4.2k ഊഷ്മാവിൽ ഖര മെർക്കുറി വയറിനെ ദ്രവീകരിച്ച ഹീലിയത്തിൽ മുക്കിയപ്പോൾ മെർക്കുറിയുടെ വൈദ്യൂതപ്രതിരോധം ഇല്ലാതാകുന്നതായി കണ്ടെത്തി. തുടർന്ന് ടിന്നിലും ലെഡിലും പരീക്ഷണങ്ങൾ നടത്തി. ചില പദാർത്ഥങ്ങൾക്കു താഴ്ന്ന ഊഷ്മാവിൽ പ്രതിരോധം പൂജ്യമാകുകയും അവ വൈദ്യൂതിയെ അനന്തമായി കടത്തിവിടുകയും ചെയ്യുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി. ഇതാണ് സൂപ്പർകണ്ടക്ടിവിറ്റി. സൂപ്പർകണ്ടക്ടിവിറ്റിയുടെ കണ്ടുപിടിത്തത്തിന് 1913 -ൽ അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.

Post a Comment

0Comments
Post a Comment (0)