
ആ കാട്ടിലെ സിംഹത്തിന്റെ വിശ്വസ്തരായിരുന്നു കുറുക്കനും പുലിയും കാക്കയും. സിംഹം എവിടെ സഞ്ചരിച്ചാലും ഇവരെ കൂടെക്കൂട്ടുമായിരുന്നു. ഒരിക്കല്‍ കാട്ടില്‍ ഒരു ഒട്ടകത്തെ തനിച്ച് കണ്ട് സിംഹം കാര്യമന്വേഷിച്ചു. കൂട്ടം തെറ്റി വന്നതാണെന്നും തിരിച്ചുപോകാന്‍ വഴിയറിയെല്ലെന്നും ഒട്ടകം പറഞ്ഞു. സിംഹം ഒട്ടകത്തിന് അഭയം നല്‍കി. ഈ കാട്ടില്‍ ജീവിക്കുവാന്‍ അനുവാദം നല്‍കി. ഒട്ടകം അവിടെ താമസമാരംഭിച്ചു. കാലങ്ങള്‍ കടന്നുപോയി. സിംഹത്തിന് ഇരപിടിക്കാന്‍ ആവാതെയായി. ഒട്ടകത്തെ ഭക്ഷണമാക്കാമെന്നായി കുറുക്കന്‍. പക്ഷേ, സിംഹം അത് സമ്മതിച്ചില്ല. താന്‍ അഭയം കൊടുത്ത മൃഗത്തെ കൊല്ലില്ലെന്ന് സിംഹം പറഞ്ഞു. സിംഹത്തിന്റെ വിശ്വസ്തര്‍ ഒരു തന്ത്രം മെഞ്ഞു. അവര്‍ സിംഹവുമൊത്തിരിക്കുകയായിരുന്നു. അപ്പോള്‍ പുലി പറഞ്ഞു: അങ്ങ് ആകെ ക്ഷീണിതനായി. അങ്ങെന്നെ ഭക്ഷിച്ചോളൂ.. സിംഹം വിസമ്മതിച്ചു. അപ്പോള്‍ കുറുക്കന്‍ പറഞ്ഞു: രാജാവ് ഇങ്ങനെ വിശന്നിരിക്കരുത്, ഞാന്‍ അങ്ങയുടെ ഭക്ഷണമാകാം. സിംഹം വീണ്ടും എതിര്‍ത്തു. ഇത് കേട്ട് ഒപ്പമുണ്ടായിരുന്ന ഒട്ടകവും ഭക്ഷണമാകാനുളള സമ്മതം അറിയിച്ചു. ആ നിമിഷത്തില്‍ സിംഹം ഒട്ടകത്തിന്റെ മേല്‍ ചാടിവീണു! നമ്മള്‍ ജനിച്ചുവളര്‍ന്നയിടം നമുക്ക് സുപരിചിതമായിരക്കും. പക്ഷേ, നമ്മുടെ ആവാസവ്യവസ്ഥയ്ക്കപ്പുറത്ത് എപ്പോഴും അപകടങ്ങള്‍ പതിയിരിപ്പുണ്ടായിരിക്കും. പുതിയ ആവാസവ്യവസ്ഥയിലാണെങ്കിലും വര്‍ഷങ്ങള്‍ നീളുന്ന ജീവിതമാണ് അവിടെത്തെ കാലാവസ്ഥയെയും സഹജീവികളെയും കുറിച്ച് ഒരു ധാരണ നമുക്ക് തരുന്നത്. എപ്പോഴും അപരിചിത പരിതസ്ഥിതി ആത്മവിശ്വാസക്കുറവും അസ്വസ്ഥതതയും നമുക്ക് പ്രദാനം ചെയ്യും. എല്ലാവര്‍ക്കും എല്ലാ സ്ഥലവും ഒരുപോലെയല്ല.. ഓരോയിടത്തും അതിന്റേതായ അനുകൂലസാഹചര്യങ്ങളും പ്രതിസന്ധികളുമുണ്ട്. അവ മനസ്സിലാക്കി അതിലൂടെ കടന്നുപോകുമ്പോള്‍ മാത്രമേ പുതിയ ആവാസവ്യവസ്ഥിതിയില്‍ നമുക്കൊന്ന് കാലുറപ്പിച്ചുനില്‍ക്കാന്‍ സാധിക്കൂ. - ശുഭദിനം.
കവിത കണ്ണന്‍