എന്താണ് അധിവർഷം ? എന്തുകൊണ്ടാണ് ഫെബ്രുവരി 29 നെ അധിദിനമെന്ന് വിളിക്കുന്നത് ?
സാധാരണ ഫെബ്രുവരി മാസത്തിൽ 28 ദിവസങ്ങളാണ് ഉള്ളതെങ്കിലും ചില വർഷങ്ങളിൽ അത് 29 ആയിരിക്കും.ഭൂമിയുടെ പരിക്രമണത്തിന്റെ ദൈർഘ്യവും (ഒരു വർഷം പൂർത്തിയാക്കാനെടുക്കുന്ന സമയം) അതിനെടുക്കുന്ന ദിവസങ്ങളും തമ്മിലുള്ള ഗണിതപരമായ പൊരുത്തമില്ലായ്മ പരിഹരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ക്രമീകരണം വേണ്ടിവന്നത്.
ഒരു സാധാരണ വർഷം എന്നു പറയുന്നത് 365 ദിവസദിങ്ങളാണല്ലോ. എന്നാൽ ഭൂമി ഒരു പരിക്രമണം പൂർത്തിയാക്കുന്നതിന് ഏകദേശം 365.2422 ദിവസങ്ങൾ (365 ദിവസം, 5 മണിക്കൂർ, 48 മിനിറ്റ്, 46 സെക്കന്റ്) എടുക്കും. ഇതിലെ 0.2422 ദിവസങ്ങൾ, അതായത് ഒരു ദിവസത്തിന്റെ ഏകദേശം ¼ ഭാഗം വിട്ടുകളഞ്ഞാണ് നാം ഓരോ വർഷത്തെയും 365 എന്ന പൂർണ്ണ സംഖ്യയാക്കി നിലനിർത്തുന്നത്. അങ്ങനെ നാലു വർഷം കൂടുമ്പോൾ ഒരു പൂർണ്ണ ദിവസത്തെ നമുക്ക് ഒഴിവാക്കേണ്ടി വരുന്നു. ഇങ്ങനെ നൂറു വർഷം ആവർത്തിച്ചാൽ ഏകദേശം 25 ദിവസങ്ങൾ നമുക്ക് നഷ്ടമാകും. ഋതുക്കളുടെ ആവർത്തനം, സമരാത്രദിനങ്ങൾ (വിഷു), അയനാന്തങ്ങൾ എന്നിവയൊക്കെ വ്യത്യാസപ്പെടും. ഡിസംബറിൽ മഞ്ഞുപെയ്യാതാകും, ജൂണിൽ മഴ വരാതാകും വസന്തം സമയം തെറ്റി വരും.
ഓരോ നാലു വർഷം കൂടുമ്പോഴും ഒരു ദിവസം വീതം നഷ്ടപ്പെടുന്നത് പരിഹരിക്കാനായാണ് ഓരോ നാലാം വർഷവും ഒരു ദിവസം കലണ്ടറിൽ അധികമായി ചേർത്തത്. കുറഞ്ഞ ദിവസങ്ങളുള്ള ഫെബ്രുവരിക്ക് ഓരോ നാലാം വർഷവും ഒരു അധികദിനം നൽകി. 4 കൊണ്ട് പൂർണ്ണമായും ഹരിക്കാൻ കഴിയുന്ന വർഷങ്ങളിലെ ഫെബ്രുവരിക്കാണ് ഇങ്ങനെ അധിക ദിവസങ്ങൾ നൽകിയത്. ഇങ്ങനെ അധികദിവസം ലഭിക്കുന്ന വർഷങ്ങളെ അധിവർഷങ്ങൾ എന്നു വിളിക്കുന്നു. ഫെബ്രുവരി 29 നെ അധിദിവസം എന്നും വിളിക്കുന്നു.