ഭരതനാട്യം നർത്തകിയാണ് ഡോ. പത്മ സുബ്രഹ്മണ്യം. 1943 ഫെബ്രുവരി 4-ന് മദ്രാസിൽ ജനിച്ചു. നൃത്ത സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവും കോറിയോഗ്രാഫറുമായ പത്മ, ഭരതനൃത്തം എന്ന പുതിയ നൃത്ത ശാഖ വികസിപ്പിച്ചു. ചലച്ചിത്ര സംവിധായകൻ കെ. സുബ്രഹ്മണ്യത്തിന്റെയും കവിയും നർത്തകിയും സംഗീത വിദുഷിയുമായിരുന്ന മീനാക്ഷി സുബ്രഹ്മണ്യത്തിന്റെയും ഇളയ മകളാണ്. സംഗീതത്തിൽ ബിരുദവും എത്‌നോ മ്യൂസിക്കോളജിയിൽ ബിരുദാനന്തര ബിരുദവും നൃത്തത്തിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സത്താറയിൽ നടരാജ ക്ഷേത്രത്തിൽ 108 കരണങ്ങളുടെ ശില്പങ്ങളുടെ രൂപകല്പന നടത്തി. ഭരതനൃത്തം എന്ന പുതിയ നൃത്ത ശാഖ വികസിപ്പിച്ചു. നൃത്തത്തെയും സംസ്‌കാരത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
ഇന്ത്യയിലെ കഥക് നൃത്തത്തിന്റെ പ്രധാന ആചാര്യൻമാരിലൊരാളായിരുന്നു ബ്രിജ്മോഹൻ മിശ്ര എന്നറിയപ്പെടുന്ന പണ്ഡിറ്റ് ബിർജു മഹാരാജ് (4 ഫെബ്രുവരി 1938 - 16 ജനുവരി 2022). കഥക്കിലെ കൽക്ക - ബിനാദിൻ ഘരാനയുടെ മുഖ്യ പ്രയോക്താവാണദ്ദേഹം. ശംഭു മഹാരാജിന്റെയും ലച്ചു മഹാരാജിന്റെയും പാരമ്പര്യം പേറുന്ന മഹാരാജ് കുടുംബത്തിലെ കണ്ണിയായ ഇദ്ദേഹം അച്ചാൻ മഹാരാജിന്റെ മകനാണ്. അറിയപ്പെടുന്ന ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതജ്ഞൻ കൂടിയാണ്. നിരവധി കഥക് നൃത്തങ്ങൾ രൂപകൽപ്പന ചെയ്തിട്ടുള്ള ഇദ്ദേഹം ലോകമെമ്പാടും നൃത്താവതരണങ്ങൾ നടത്തിയിട്ടുണ്ട്. കഥക് ശിൽപ്പശാലകളും നടത്താറുണ്ടായിരുന്നു. ഡൽഹിയിൽ 'കലാശ്രമം' എന്ന പേരിൽ കഥക് കളരി നടത്തിയിരുന്നു..