
പ്രമുഖനായ ഒരു വിദ്യാഭ്യാസ വിചക്ഷണനും കേരള സർവകലാശാലയിൽ രണ്ട് തവണ പ്രോ വൈസ് ചാൻസലറായും ഇരുന്നിട്ടുള്ള ഒരു എഴുത്തുകാരനാണ് ഡോ എൻ എ കരീം (Dr. N.A. Kareem). (ജനനം 1926 -മരണം 2016 ഫെബ്രുവരി 4). കാലിക്കറ്റ് സർവകലാശാല സ്റ്റുഡന്റ് ഡീനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിൽ പഠിച്ച അദ്ദേഹം കേരളത്തിലെ പല കോളേജുകളിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.