ആധുനിക മലയാളസാഹിത്യത്തിലെ പ്രശസ്തനായ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്.
ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം. ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു.. ലളിതകൽപ്പനകളിലൂടെയും അനവദ്യസുന്ദരമായ ചമൽക്കാരങ്ങളിലൂടെയും കഥയെഴുത്തിൽ തനതായ സരണിയും നവഭാവുകത്വവും അദ്ദേഹം സൃഷ്ടിച്ചു. സത്യം, സ്നേഹം, ദയ, സഹാനുഭൂതി, ത്യാഗം, സമത്വം മാനവിക തുടങ്ങിയ മൂല്യങ്ങൾ ഉണർത്തുന്നവയാണ് അദ്ദേഹത്തിന്റെ കഥകളെല്ലാം.റഷ്യൻ ഫ്രഞ്ച് ജർമൻ ഭാഷകളിലേക്കും ഇദ്ദേഹത്തിന്റെ കൃതികൾ തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
കഥകൾ മാത്രമേ എഴുതൂ എന്ന് ഉറപ്പിച്ച എഴുത്തുകാരനാണ് ടി പത്മനാഭൻ.അദ്ദേഹത്തിന്റെ ഓരോ കഥയും നല്കുന്ന ആശയം ഒരു ലേഖനത്തിനുപോലും നൽകാനാവില്ല..ഒരു കവിതയുടെ എല്ലാ ശൈലിയും ഒത്തൊരുങ്ങിയ ഒരു കഥ എന്നുതന്നെ ഓരോ കഥയെയും വിശേഷിപ്പിക്കാം കാരണം പ്രകാശം പരത്തുന്ന പെൺകുട്ടിയെ പോലെ,ഗൗരിയെ പോലെ ,ശേഖൂട്ടിയെ പോലെ ,മഖൻസിങ്ങിനെ പോലെ ജീവിതത്തിൻ്റെ നാനാമുഖങ്ങൾ നമുക്കുമുന്നിൽ മറ്റൊരാളും വരച്ചുകാട്ടിയിട്ടില്ല.തന്റെ കഥയിലൂടെ വായനക്കാരനെകൊണ്ട് മനസ്സിൽ അതിൻ്റെ ബാക്കിഭാഗത്തെ കുറിച്ച് അഗാധമായി ആലോചിക്കുവാനുള്ള പ്രേരണയും നൽകുന്നു.ഒരെഴുത്തുകാരൻ ഒരു വായനക്കാരന് നൽകുന്ന ഏറ്റവും മികച്ച സമ്മാനങ്ങളിൽ ഒന്നാണത്.