ലത മങ്കേഷ്കറിന്റെ ഓർമ്മദിനം

GJBSNMGL
0
പ്രശസ്തയായ ഒരു ഇന്ത്യൻ ചലച്ചിത്രപിന്നണിഗായികയായിരുന്നു ലത മങ്കേഷ്കർ (ജനനം സെപ്റ്റംബർ 28, 1929 - മരണം: ഫെബ്രുവരി 6, 2022)ഭാരതീയ സംഗീതത്തിന്റെ വാനമ്പാടി എന്നറിയപ്പെടുന്നു ലത മങ്കേഷ്കർ. സംഗീതത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രശസ്ത ചലച്ചിത്രപിന്നണിഗായികയായ ആശാ ഭോസ്‌ലേ ഇളയ സഹോദരിയാണ്‌.
പ്രായം തളര്‍ത്താത്ത മധുരശബ്‍ദത്തിനുടമയും ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസവുമായിരുന്നു ലതാജി. കദളി.. ചെങ്കദളി എന്ന ഒരൊറ്റ ഗാനം മതി ആ ശബ്‍ദം മലയാളികളുടെ ഹൃദയത്തിൽ എത്രത്തോളം ആഴത്തിൽ പതിഞ്ഞുകഴിഞ്ഞു എന്നറിയാൻ. മേരാ ദിൽ തോഡാ, ഏക് പ്യാര്‍ കാ, കുഛ് നാ കഹോ, തും ന ജാനേ, ലഗ് ജാ ഗലേ, തൂ ജഹാം ജഹാം ചലേഗേ തുടങ്ങി ലതാ മങ്കേഷ്‍കറുടെ സ്വരമാധുരിയിലൂടെ പിറന്ന ഗാനങ്ങള്‍ മൂളാൻ കൊതിക്കുന്നവരാണ് ഓരോ സംഗീത പ്രേമിയും.
ഇതിനോടകം 36-ലേറെ ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ സിനിമാഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറും പെടുന്നു. എട്ട് പതിറ്റാണ്ടുകളായി സംഗീതലോകത്തുണ്ടായിരുന്നു ഇതിഹാസ ഗായിക ലത മങ്കേഷ്കര്‍. ബോളിവുഡിൽ മാത്രം ആയിരത്തോളം സിനിമകളിൽ പാടിയിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)