പ്രിയകൂട്ടുകാരെ,
"ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ആസ്വദിക്കാൻ കണ്ണോ, കയ്യോ വേണ്ട, ഹൃദയം മതി" എന്ന ഹെലൻ കെല്ലറുടെ വാക്കുകൾക്ക് എത്രമാത്രം അർഥവ്യാപ്തിയുണ്ടെന്നറിയാമോ? നമ്മുടെ ജീവിതത്തിലും കണ്ണിനും,കാഴ്ചയ്ക്കും വളരെ അധികം പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. എന്നാൽ കണ്ണുണ്ടായിട്ടു മാത്രം കാര്യമുണ്ടോ? ഇല്ല...എന്നു തന്നെപറയാം.
നന്മയുടെയും, സഹാനുഭൂതിയുടേയും , മനുഷ്യത്വത്തിന്റെയും പാതയിലൂടെ നോക്കുന്നതു വഴിയാണ് കണ്ണിന്റെ ആകർഷണവും,സൗന്ദര്യവും നാം അളക്കേണ്ടത്. എത്ര ചെറിയകണ്ണുകൾ ആണ് മനുഷ്യന് നൽകിയിരിക്കുന്നത്. എന്നാൽ അതിലൂടെ നാം കാണുന്ന ലോകമോ എത്ര വിശാലമാണ്. അതിനാൽ നാം ഒരിക്കലും ഒന്നിനേയും വില കുറച്ചോ, നിസ്സാരമായോ,കാണരുത്.
കണ്ണിലെ അന്ധതയെക്കാളും, മനസ്സിലെ അന്ധതയാണ് പൂർണ്ണമായും നീക്കം ചെയ്യേണ്ടത് . കുട്ടിക്കാലം മുതൽക്ക് തന്നെ മനുഷ്യത്വത്തോടെ പരസ്പരം സഹായിച്ചും, സഹകരിച്ചും ജീവിക്കാൻ നാം പരിശീലനം നേടണം. നാം ധാരാളം കാഴ്ചകൾ നിത്യവും കാണുന്നു. കാണുന്ന കാഴ്ചകളിൽ ആവശ്യമുള്ളത് മാത്രം സ്വീകരിക്കുക. അതിൽ നിന്ന് എന്തെങ്കിലും നന്മ ചെയ്യാൻ കഴിയുമെങ്കിൽ പൂർണ്ണമനസ്സോടെ ചെയ്യുക. ഒന്നും ആർക്ക് വേണ്ടിയും ഏലിച്ചിടാതിരിക്കുക. ചെയ്യുന്ന കാര്യങ്ങൾ നൂറ് ശതമാനം സത്യസന്ധതയോടെ ചെയ്യുക. അതിൽ ആനന്ദം കണ്ടെത്തുക.ആരെന്തു നെഗറ്റീവ് പറഞ്ഞാലും അതിൽ കൂസാതെ നേരിന്റെ പാതയിലൂടെ സധൈര്യം മുന്നോട്ട് പോകുക"സന്തോഷത്തിന്റെ ഒരു വാതിൽ അടയുമ്പോൾ എപ്പോഴും മറ്റൊന്ന് തുറക്കുന്നു. തുറക്കാത്ത വാതിലിൽ തന്നെ നോക്കി നിൽക്കുന്നതു കൊണ്ടാണ് തുറന്ന വാതിൽ നമ്മൾ കാണാത്തത്. "എന്ന ഹെലൻ കെല്ലറിന്റെ വാക്കുകൾ കൂടി ഹൃദയത്തിൽ സൂക്ഷിക്കാം..... ശുഭദിനം നേരുന്നു.