മാറ്റങ്ങൾ

GJBSNMGL
0
പ്രിയകൂട്ടുകാരേ,
"സ്വന്തം മനസ്സു മാറ്റാൻ കഴിയാത്തവർക്ക് മറ്റൊന്നിലും മാറ്റം വരുത്താൻ കഴിയില്ല."എന്ന ബർണാഡ് ഷായുടെ വാക്കുകൾക്ക് ഇക്കാലത്ത് പ്രസക്തിയേറെയാണ്. മാറ്റങ്ങൾ ജീവിതത്തിൽ അനിവാര്യമാണ്. എല്ലാവരുടെയും ജീവിതം ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതിക്കായാലും,വ്യക്തികൾക്കായാലും കാലം കഴിയും തോറും മാറ്റമുണ്ടാകുന്നത് സ്വാഭാവികം. നാം എത്ര മാറിയാലും ഒരിക്കലും നന്മചെയ്ത കരങ്ങൾ മറക്കരുത്. ആരുടെയും മനസ്സ് വേദനിപ്പിക്കുന്ന പ്രവൃത്തികൾ ചെയ്യാതിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കുകയും വേണം .
ഓർക്കുക നമ്മുടെ മനോഭാവങ്ങളിൽ മാറ്റം വരുത്തുന്നതിലൂടെ നമുക്ക് നമ്മുടെ ജീവിതത്തെ തീർച്ചയായും മാറ്റാൻ കഴിയും. നാം ഓരോരുത്തർക്കും പ്രവർത്തനനിരതവും, പോസിറ്റീവ് ചിന്തകളോടും കൂടിയ മനസ്സ്‌ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.
"ലോകത്തെ മാറ്റാൻ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം" എന്ന നെൽസൺ മണ്ടേലയുടെ വാക്കുകളും, "ഒരു കുട്ടിക്കും, ഒരു അധ്യാപകനും, ഒരു പുസ്തകത്തിനും, ഒരു പേനയ്‌ക്കും ലോകത്തെ മാറ്റാൻ കഴിയും" എന്ന മലാല യൂസഫ് സായിയുടെ വാക്കുകളും നാം ഓരോരുത്തരും ഹൃദയത്തിൽ എറ്റെടുക്കണം എന്നോർമ്മിപ്പിക്കട്ടെ. എല്ലാ കൂട്ടുകാർക്കും ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)