സെപ്റ്റംബർ -18 ലോക മുളദിനമായി ആചരിക്കുകയാണ്. മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വേൾഡ് ബാംബൂ ഓർഗനൈസേഷൻ (September 18 at the 8th World Bamboo Congress) ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നത്. നാഗാലാന്റാണ് ആദ്യ ലോക മുള ദിനത്തിനു ആതിഥ്യമരുളിയത്. 2009- ൽ ബാങ്കോക്കിൽ വച്ചു ചേർന്ന ലോക മുള സമ്മേളനത്തിലാന് ഈ ദിനാചരണത്തിനു തുടക്കമിട്ടത്.
മഴക്കാലം ദുരന്ത കാലമായി തീരുകയാണിന്ന് ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രളയവും ആവർത്തിക്കുമെന്ന ഭീതി ഓരോ മഴക്കാലത്തും നമ്മളെ കീഴടക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടുന്നതിൽ മുളകൾ കേരളത്തിന് മുതൽക്കൂട്ടാകും.
പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകും.ഇതിൽ ചില ഇനങ്ങൾ എല്ലാ വർഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ.
ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന് ഗോതമ്പുമണിയോടാണ് കൂടുതൽ സാദൃശ്യം. പൂക്കുന്നതിനും രണ്ടുവർഷം മുമ്പ് തന്നെ മൂലകാണ്ഡത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും തന്മൂലം പുതു മുളകൾ നാമ്പിടാതിരിക്കുകയും ചെയ്യും. സാധാരണ ഒരു മുളയ്ക്ക് 80 മീറ്റർ വരെ നീളവും 100 കിലോവരെ ഭാരവും കാണപ്പെടുന്നു.
വേനൽക്കാലങ്ങളിൽ വനത്തിൽ അവശേഷിക്കുന്ന പ്രധാന ഭക്ഷണം മുളയാണ്. ഈ മുളകൾ വ്യവസായ സ്ഥാപനങ്ങൾ വ്യാവസായിക ആവശ്യങ്ങൾക്കായി വൻതോതിൽ വെട്ടി നശിപ്പിക്കുന്നതു മൂലം കാട്ടാനകൾ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നു.
ആനകളുടെ ആവാസമേഖലയിൽ പോലും ഇവ മുറിച്ചുമാറ്റപ്പെടുന്നു. മുളകൾ പൂക്കുന്ന കാലം വരെയെങ്കിലും അവയുടെ ആയുസ്സ് നിലനിർത്തേണ്ടത് വന്യജീവികൾക്കും മുളയുടെ വംശം നിലനിർത്തുവാനും വളരെ അത്യാവശ്യമാണ്.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)