തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യരെ വെട്ടിപ്പരുക്കേൽപിച്ച സ്വാതന്ത്ര്യസമര ചരിത്രത്തിലെ വീര നായകൻ കെ.സി. എസ് മണിയുടെ ജന്മദിനമാണിന്ന്.
സി പി ദിവാൻ സ്ഥാനം രാജി വയ്ക്കാനുള്ള ഒരു പ്രധാന കാരണമായി ഈ ആക്രമണം കരുതപ്പെടുന്നു. സാഹസികമായ ഒറ്റയാൾ പോരാട്ടത്തിലൂടെ ദിവാൻ ഭരണത്തിന് അറുതി വരുത്തിയ വ്യക്തി എന്ന് അതിനാൽ ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്.
ഇദ്ദേഹത്തിന്റെ ജന്മഗൃഹം അമ്പലപ്പുഴ കോനാട്ടുമഠമാണ്. മണിയുടെ 86-ആം ജന്മവാർഷികദിനമായിരുന്ന 2008 മാർച്ച് 2-ന് അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ഇദ്ദേഹത്തിൻ്റെ അർദ്ധകായപ്രതിമ തകഴിയിൽ ഇദ്ദേഹത്തിന്റെ ഭവനത്തിനു സമീപത്തുള്ള കെ.സി.എസ്. മണി സ്മാരകത്തിൽ അനാച്ഛാദനം ചെയ്തു.